Crime

‘ഒരു കുട്ടിക്ക് ടാർഗറ്റ് 1500 രൂപ, കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനം’ ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷപ്പെട്ട 14-കാരന്റെ ഞെട്ടിക്കുന്ന മൊഴി, ഹരിപ്പാട് മാത്രം സംഘത്തിന്റെ കീഴിൽ ഇരുപതോളം കുട്ടികള്‍ ?

ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികളെ ഭിക്ഷാടനത്തിന് ഹരിപ്പാട്ട് എത്തിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അവരുടെ പിതൃസഹോദരൻ പിടിയിലായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കാമരാജ് നഗർ സ്വദേശിയായ അന്തോണി (31) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഫലം കണ്ടത്. വിശദമായ ചോദ്യംചെയ്യലിലൂടെ ഭിക്ഷാടന മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അന്തോണി തന്റെ സ്വന്തം സഹോദരന്റെ മക്കളായ 14-ഉം 11-ഉം വയസുള്ള കുട്ടികളെ തൂത്തുക്കുടിയിൽ നിന്ന് ഹരിപ്പാട്ടേക്ക് കൊണ്ടുവന്ന് Read More…

Crime

വയറു കീറി കുട്ടികളെ പുറത്തെടുത്ത് വിൽക്കും ! അമ്മ മരിച്ചാല്‍ അവയവങ്ങളും; ‘ഷി ഡെവിള്‍’ പിടിയില്‍

ദരിദ്രരായ ഗർഭിണികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന ഗൂഢസംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യക്കടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗർഭിണികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. Read More…