Featured Good News

ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം

ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…

Featured Oddly News

അവയവദാന ശസ്ത്രക്രിയയ്ക്ക് നിമിഷങ്ങള്‍ മാത്രം… 3 വര്‍ഷമായി കോമയിലായിരുന്ന സ്ത്രീ ചാടിയെണീറ്റു!

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോമയില്‍ തുടരുന്ന സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങാനിരിക്കങ്ങവേ രോഗി പെട്ടെന്ന് ബോധത്തിലേക്ക് മടങ്ങിവന്നു. ന്യൂമെക്സികോയിലെ അല്‍ബുക്കര്‍കിലാണ് സംഭവം. 2022 ല്‍ അപകടത്തെ തുടര്‍ന്ന് കോമയിലായിപ്പോയ ഡാനിയേല ഗല്ലഗോസ് എന്ന 38കാരിയാണ് ജീവിതത്തിലേക്ക് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അപൂര്‍വമായ തിരിച്ചുവരവ് നടത്തിയത്. മൂന്ന് വര്‍ഷമായിട്ടും ഡാനിയേലയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയത്. ശസ്ത്രക്രിയ തീരുമാനിച്ച ദിവസം നിമിഷങ്ങള്‍ക്ക് മുന്‍പായി കുടുംബാംഗങ്ങള്‍ ഡാനിയേലയെ ഒരിക്കല്‍ Read More…

Good News

ഭർതൃമാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകി യുവതി, പിന്നാലെ മരണം: വേദനയോടെ കുടുംബം

സമൂഹമാധ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്ന ചില വാര്‍ത്തകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുമ്പോൾ മറ്റുചിലവ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നതായിരിക്കും. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സ്വന്തം ഭർതൃ മാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകിയ ഒരു മരുമകൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയ വാർത്തയാണിത്. അർച്ചന എന്നു പേരുള്ള യുവതിയാണ് രോഗിയായ അമ്മായിയമ്മയുടെ സഹോദരിക്ക് തന്റെ കരളിന്റെ 60 ശതമാനത്തോളവും ശാസ്ത്രക്രിയയിലൂടെ ദാനം നൽകിയത്. സർജറി വിജയകരമായി പൂർത്തീകരിച്ചെങ്കിലും ദിവസങ്ങൾക്കുശേഷം അർച്ചനയുടെ നില മോശമാകുകയും മരണത്തിന് Read More…

Celebrity

ഇതിലും മഹത്തായ ഒരു സമ്മാനമില്ല, റിതേഷിന്റേയും ജെനീലിയയുടേയും അവയവദാന പ്രതിജ്ഞയ്ക്ക് നന്ദിയുമായി NOTTO

ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. ജെനീലിയയുടെ നായകനായിട്ടായിരുന്നു 2003-ല്‍ റിതേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. 2012-ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹ ശേഷം ജെനീലിയ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ പ്രശംസനീയമായ ചുവടുവെയ്പ് നടത്തിയിരിയ്ക്കുകയാണ് ഈ ദമ്പതികള്‍. റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിയ്ക്കുകയാണ്. ഇപ്പോഴിതാ, നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ Read More…