Health

നാവിലെ അർബുദം; ഈ മൂന്ന് കാരണങ്ങൾ അറിയുക മാത്രമല്ല സൂക്ഷിക്കുകയും വേണം!

പൊതുവെ കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ്‌ നാവിനെ ബാധിക്കുന്ന ടങ്‌ കാന്‍സര്‍. എച്ച്‌പിവി അണുബാധ, പുകയില ഉപയോഗം എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടാകാം നാവിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയിലേക്ക്‌ നയിക്കുന്നത്‌. എന്നാല്‍ സമ്മര്‍ദം, മദ്യപാനം, വായിലെ ശുചിത്വക്കുറവ്‌ എന്നിവ ഈ ഇനം കാനസറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താമെന്ന്‌ ഹൈദരാബാദ്‌ യശോദ ഹോസ്‌പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ്‌ സര്‍ജിക്കല്‍ ഓങ്കോളജിസ്‌റ്റ്‌ ഡോ. കെ. ശ്രീകാന്ത്‌ പറയുന്നു. മദ്യപാനികളുടെ ശരീരത്തില്‍ മദ്യം വിഘടിപ്പിക്കപ്പെടുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ്‌ എന്ന വിഷാംശം നിര്‍മ്മിക്കപ്പെടുന്നു. ഡിഎന്‍എയെ നശിപ്പിച്ച്‌ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ അസെറ്റാല്‍ഡിഹൈഡ്‌ കാരണമാകാം. Read More…

Health

പഞ്ചസാര കുറച്ചില്ലെങ്കില്‍, പിന്നാലെ വരും വായിലെ കാന്‍സര്‍ – പഠനം

ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്തവരിലും മദ്യപിക്കാത്തവരിലും കാന്‍സര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്താനായി ശ്രമിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഓറല്‍ കാന്‍സറും തമ്മിലുള്ള ബന്ധത്തിനെ വെളിപ്പെടുത്തുന്ന ഒരു പഠനവും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പഞ്ചസാര അടങ്ങിയ ഒരു മധുരപാനീയമെങ്കിലും കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. പഞ്ചസാര ചേര്‍ത്തിട്ടുള്ള പാനീയങ്ങള്‍ വന്‍ Read More…