അയണ്‍ മാന്‍ ഒടുവില്‍ ഒരു സ്വര്‍ണ്ണ മനുഷ്യനായി. നാല് പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ഹീറോയിക് ഉയരങ്ങള്‍ക്കും കരിയറിനെ ഭീഷണിപ്പെടുത്തുന്ന താഴ്ചകള്‍ക്കും ശേഷം, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ആദ്യ ഓസ്‌കാര്‍ വിജയം ഞായറാഴ്ച രാത്രി ആഘോഷിച്ചു, ക്രിസ്റ്റഫര്‍ നോളന്റെ ആറ്റം ബോംബ് ത്രില്ലറായ ‘ഓപ്പന്‍ഹൈമര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.’ചാപ്ലിന്‍’, ‘ട്രോപിക് തണ്ടര്‍’ എന്നിവയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 58 കാരനായ ഡൗണിയുടെ മൂന്നാം തവണയാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ, Read More…
Tag: Oppenheimer
‘ഇതുവരെ ആരും കുടിക്കാത്ത കാപ്പി’; സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ‘ഓപ്പൺഹൈമർ കോഫി’!
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സിനിമാപ്രേമികളെ ഒന്നാകെ ആകർഷിച്ച ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’. അണുബോംബിന്റെ സ്രഷ്ടാവായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ അധികരിച്ച് സൃഷ്ടിച്ച ഈ സിനിമ ഇതിനോടകം ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്‌സ് അവാർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ക്രിസ്റ്റഫർ നോളന്റെ ‘മാസ്റ്റർപീസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമ വരാനിരിക്കുന്ന അക്കാദമി അവാർഡുകളിൽ മത്സരാർത്ഥിയുമാണ്. (Oppenheimer-Inspired Coffee Video Goes Viral) ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്യുക്ക് ഷിയോ തയ്യാറാക്കിയ ഒരു Read More…
ഹോളിവുഡിലെ വമ്പന്‍ഹിറ്റുകള്‍ ഒരുമിക്കുന്നു ; ബാര്‍ബിയും ഓപ്പണ്‍ഹൈമറും ഒരുമിച്ച ബാര്‍ബന്‍ഹൈമര്‍
ഹോളിവുഡിലെ ഈ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളാണ് ബാര്‍ബിയും ഓപ്പണ്‍ ഹൈമറും. ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു സിനിമകളും നടപ്പ് വര്‍ഷത്തെ ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകളാണ് മറികടന്നത്. ഗ്രേറ്റ ഗെര്‍വിഗ്, ക്രിസ്റ്റഫര്‍ നോളന്‍ എന്നിവരുടെ സംവിധാനത്തില്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലാണ് രണ്ടു സിനിമകളും വിജയകരമായി ഓടിയത്. എന്നാല്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു സിനിമകളുടെ പരിസമാപ്തിയായ ബാര്‍ബന്‍ഹൈമര്‍ ഒരുങ്ങുകയാണ് അണിയറയില്‍. മനുഷ്യരാശിയെ പുറത്തെടുക്കാന്‍ അണുബോംബ് നിര്‍മ്മിക്കുന്ന പാവ ശാസ്ത്രജ്ഞനാണ് ബാര്‍ബന്‍ഹൈമര്‍. ഫുള്‍ മൂണ്‍ ഫീച്ചേഴ്‌സ് എന്ന തന്റെ Read More…