യുവ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച് കസ്‌റ്റംസ് കമ്മിഷണര്‍ ഡോ.ടി. ടിജു നടത്തിയ പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചതു കമ്മിഷണറുടെ ഫോണിലേക്കു വന്ന ഒരു കോളിനു പിന്നാലെ. ഫോണില്‍ ‘സര്‍’ എന്നു സംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളും അതിന്മേലുള്ള അനന്തര നടപടികളും സംബന്ധിച്ചു സൂക്ഷ്‌മവിവരങ്ങള്‍ കമ്മിഷണര്‍ മാധ്യമങ്ങളുമായി പങ്കുവച്ചതോടെയാണ് വിളിയെത്തിയത്. ഒന്നിലേറെ തവണ കമ്മിഷണറുടെ ഫോണിലേക്കു വിളിയെത്തി. ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും ജി.എസ്.ടി. വകുപ്പും ഉള്‍പ്പെടെ ഇതര വകുപ്പുകള്‍ Read More…

