Featured Spotlight

പിതാവിനെ ദ്രോഹിച്ചവൻ, നാണമില്ലേ;MV ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ Read More…

Featured Spotlight

ഉമ്മൻ ചാണ്ടി ദ്രോഹിച്ചു, കുടുംബം തകർത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കി : ഗണേഷ് കുമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കി, സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ ഉമ്മന്‍ ചാണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന്  ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. Read More…