Spotlight

പടക്കം പൊട്ടിച്ചാൽ രോഗാണുക്കൾ നശിക്കുമെന്ന് ബിജെപി MLA; ട്രോളുകൾക്ക് പിന്നാലെ യൂ-ടേൺ, ഖേദം പ്രകടിപ്പിച്ച് പാപിയ അധികാരി

ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കുമെന്ന പ്രസ്താവന തിരുത്തി ബംഗാൾ ബിജെപി എംഎൽഎ പാപിയ അധികാരി രംഗത്തെത്തി. ടിആർപിക്കു വേണ്ടി തന്റെ വാക്കുകൾ ബോധപൂർവം വളച്ചൊടിക്കുകയായിരുന്നെന്നും പടക്കം പൊട്ടിച്ചാൽ രോഗാണുക്കൾ നശിക്കുമെന്ന് നമ്മുടെ അമ്മൂമ്മമാരും മുതിർന്നവരും തലമുറകളായി പറഞ്ഞുപോരുന്ന കാര്യമാണെന്നും വ്യക്തമാക്കിയ അവർ, തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. താൻ എന്തു പറഞ്ഞാലും എതിർക്കുന്നവർ അത് ടിആർപി ഉയർത്താനാണ് ഉപയോഗിക്കുന്നതെന്നും ഒന്നു ചുമച്ചാലോ തുമ്മിയാലോ പോലും വലിയ വിഷയമാക്കാറുണ്ടെന്നും പാപിയ Read More…