The Origin Story

ബഹിരാകാശത്തുമുണ്ടെടാ ഞങ്ങള്‍ക്കു പിടി… വരുന്നത് സ്റ്റാർ വാർസ്! ‘ഓൺ-ഓർബിറ്റ്’ ആയുധം വിന്യസിച്ചതായി അമേരിക്ക ! ചൈനക്കും റഷ്യക്കും മുന്നറിയിപ്പ്

വാഷിങ്‌ടണ്‍: ബഹിരാകാശത്ത് അമേരിക്ക ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് യു.എസ്. സ്പേസ് ഫോഴ്സ്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളിൽനിന്ന് അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കാൻ ‘ഓൺ-ഓർബിറ്റ്’ ആയുധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് യു.എസ്. എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് പ്രസ്താവിച്ചു. പ്രമുഖ എതിരാളികളായ ചൈനയ്ക്കും റഷ്യയ്ക്കുമുള്ള വ്യക്തമായ മുന്നറിയിപ്പായാണ് ലോകം ഈ നീക്കത്തെ കാണുന്നത്. മേരിലാൻഡിൽ നടന്ന വാർഷിക എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കവെയാണ് മെയിങ്ക് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ആയുധങ്ങളുടെ കൃത്യമായ വിവരങ്ങൾ Read More…