പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉത്തരേന്ത്യയില്‍ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ് ഷേര്‍ ഷാ സൂരി. ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അദ്ദഹത്തെ അറിയപ്പെടുന്നു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍, പാകിസ്താന്‍, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം. ബിഹാറില്‍ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഷെര്‍ഷ ഡല്‍ഹി പിടിച്ചടക്കി തന്റെ സാമ്രാജ്യം Read More…