Oddly News

ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരിയുടേതല്ല ; 100 വര്‍ഷത്തിനുശേഷം തിരുത്തല്‍

എഫെസസിലെ ശവകുടീരത്തില്‍നിന്നു ലഭിച്ച ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരി അര്‍സിനോയുടേതല്ലെന്ന് ഓസ്‌ട്രിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കാരണം അത്‌ ഒരു ആണ്‍കുട്ടിയുടേതാണ്‌. നൂറു വര്‍ഷം മുമ്പ് ശവകുടീരത്തില്‍നിന്നു ലഭിച്ച തലയോട്ടിയുടെ പ്രത്യേകത കണക്കിലെടുത്താണ്‌ അതു ക്ലിയോപാട്രയുടെ സഹോദരിയുടേതാണെന്ന നിഗമനത്തിലെത്തിയത്‌. ആ നിഗമനത്തിനു പതിറ്റാണ്ടുകളോളം തിരുത്തലും ഉണ്ടായില്ല. ബി.സി 205 നും 36 നും ഇടയിലാണ്‌ ആ ആണ്‍കുട്ടി ജീവിച്ചിരുന്നത്‌. മരിക്കുമ്പോള്‍ 11 നും 14 നും ഇടയിലായിരുന്നു പ്രായം. ‘അവികസിതമായ മുകളിലെ താടിയെല്ല്‌’ ഉള്‍പ്പെടെയുള്ള പ്രത്യേകതകളും ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞു. Read More…