Lifestyle

മദ്യപാനം നിര്‍ത്താന്‍ പ്രത്യേക പ്രായമുണ്ടോ? പുതിയ കണ്ടെത്തലുമായി പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് എത്രയും പെട്ടന്ന് നിര്‍ത്തുന്നോ അത്രയും ശരീരത്തിന് നല്ലതാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താനുള്ള ഒരു പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ആളുകളുടെ മദ്യത്തോടുള്ള പ്രതികരണം അവരുടെ പ്രായത്തിനനുസരിച്ച് മാറുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിന്റെ പഠനം പറയുന്നു. 65 വയസിന് ശേഷം ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യും. Read More…