കഴിഞ്ഞ മത്സരത്തില്‍ ഒന്നു ഇരുന്നുപോയെന്ന് വെച്ച് എന്തെല്ലാമായിരുന്നു കേട്ടത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിമര്‍ശകരുടെ വായിലേക്ക് പന്തടിച്ചു കയറ്റിയിരിക്കുകയാണ് ശ്രേയസ് അയ്യരും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായപ്പോള്‍ അവസരത്തിനൊത്ത് ഉയരാത്തവന്‍ എന്നായിരുന്നു ശ്രേയസിന് വിമര്‍ശനം. കോഹ്ലിയാകട്ടെ പൂജ്യത്തിന് പുറത്തായതിനും നന്നായി കേട്ടു. എന്നാല്‍ ഇന്ത്യയുടെ ഏഴാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ രണ്ടുപേരും വിമര്‍ശകരുടെ വായടപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് അയ്യര്‍ വിമര്‍ശകരുടെ കണ്ണു തള്ളിച്ചത്. കഴിഞ്ഞ Read More…
Tag: ODI 2023 World Cup
ആദ്യ പത്ത് ഓവറില്‍ നഷ്ടമായത് ആറു വിക്കറ്റ്, റണ്‍സ് വെറും 14 ; ഈ ലോകകപ്പിലെ വന്‍ ദുരന്തമായി മുന്‍ചാംപ്യന്മാര്‍ ശ്രീലങ്ക
ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം മത്സരത്തിലും ജയിച്ച് സെമിയിലേക്ക് കടന്ന ആദ്യ ടീമായി ഇന്ത്യ മാറിയപ്പോള്‍ കഴിഞ്ഞ തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയെ ഫൈനലില്‍ നേരിട്ട ശ്രീലങ്ക നേരിട്ടത് പടുകൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുമ്പോട്ട് വെച്ച 357 റണ്‍സിനെതിരേ ശ്രീലങ്കയ്ക്ക് നേടാനായത് 55 റണ്‍സ്. 302 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ കുറിച്ച മത്സരത്തില്‍ ശ്രീലങ്ക ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായി. അതേസമയം ലോകകപ്പ് Read More…
ഭാഗ്യനമ്പര്‍ 7 ആണെങ്കിലും ശുഭ്മാന്‍ ഗില്‍ എന്തുകൊണ്ട് 77 ഉപയോഗിക്കുന്നു ?
ഫുട്‌ബോളിലാണെങ്കില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കിട്ടുന്ന നമ്പറാണ് ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിന്റേത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ധരിച്ച 7 നൊപ്പം മറ്റൊരു 7 കൂടി ചേര്‍ത്ത് 77 ആണ് ശുഭ്മാന്‍ കളിക്കുമ്പോള്‍ അണിയുന്ന നമ്പര്‍. എന്തുകൊണ്ടാണ് ശുഭ്മാന് ഇന്ത്യന്‍ ടീമില്‍ ഇതുവരെ ആരും ധരിക്കാത്ത ഈ നമ്പര്‍ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശുഭ്മാന്റെ മറുപടി ഇങ്ങിനെയായിരുന്നു. അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍, 77-ാം നമ്പര്‍ Read More…
ഏറെ ആവശ്യമുള്ളപ്പോഴും മങ്ങിപ്പോകും; ശ്രേയസ് അയ്യരെ ട്രോളികൊന്ന് ആരാധകര്‍
ലോകകപ്പിന് തൊട്ടുമുമ്പ് അവസരം കൊടുത്ത കളികളില്‍ മങ്ങിപ്പോയ സഞ്ജു സാംസണ് എന്തെല്ലാം കുറ്റവും കുറവുമായിരുന്നു. ലോകകപ്പ് ടീമിലേക്ക് അവസരം കൊടുത്തതുമില്ല. എന്നാല്‍ പരുക്കിന് ശേഷം ഏറെ കൊട്ടിഘോഷിച്ച് ടീമിലേക്ക് കൊണ്ടുവന്ന ശ്രേയസ് അയ്യരെ ഇപ്പോള്‍ ട്രോളി കൊല്ലുകയാണ് ആരാധകര്‍. ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഗുണകരമാകുന്നില്ല എന്നതാണ് പ്രശ്‌നം.താരത്തിന്റെ പ്രകടനം ഏറെ ആവശ്യമുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ വന്‍ പരാജയമാണ് ആരാധകര്‍ക്ക് കലി കയറാന്‍ കാരണമായത്. ശുഭ്മാന്‍ ഗില്‍ (9), വിരാട് കോഹ്ലി (0) എന്നിവരുടെ തുടക്കത്തിലെ Read More…
ഓസീസ് കപ്പടിക്കുമോ? വന്‍ തിരിച്ചുവരവ്, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 350 ന് മുകളില്‍ സ്‌കോര്‍
ഒരു ടൂര്‍ണമെന്റില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ കഴിയുന്ന ടീമാണ് ഓസ്‌ട്രേലിയ. ഈ ലോകപ്പില്‍ ഇന്ത്യയോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ സെമി സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാര്‍. ഇന്നലെ ന്യൂസിലന്റിനെ കൂടി തോല്‍പ്പിച്ചതോടെ ഇപ്പോള്‍ എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമായി ഉയരുക കൂടി ചെയ്തിരിക്കുകയാണ് ഓസീസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായിട്ടാണ് അവര്‍ മറിയത് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് Read More…
‘ഇന്ത്യക്കായി ഞാന്‍ ക്രിക്കറ്റ് കളിച്ച അവസാന ദിവസം’; 2019 സെമിയില്‍ റണ്ണൗട്ടായപ്പോഴേ താനും പുറത്തായെന്ന് ധോണി
2019 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായപ്പോള്‍ തന്നെ താനും ഏകദിന ക്രിക്കറ്റില്‍ നിന്നും പുറത്തായെന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്രസിംഗ് ധോണി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആ മാഞ്ചസ്റ്ററില്‍ ആ മത്സരം നടന്ന സായാഹ്നത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു ധോണിയെ റണ്ണൗട്ടാക്കിയത്. പവലിയനിലേക്ക് മടങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഈ നിമിഷത്തിലാണ് തനിക്ക് വ്യക്തമായതെന്ന് ധോണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ”എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കായി Read More…
റെക്കോഡുകള്‍ തകര്‍ത്ത് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്ലിന് വേഗമേറിയ സെഞ്ച്വറി, ഓസീസിന് പടുകൂറ്റന്‍ ജയം
റെക്കോഡുകള്‍ തുടര്‍ച്ചയായി പിറന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെതിരേ ഓസ്‌ട്രേലിയയുടെ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് റെക്കോഡും. 40 പന്തുകളില്‍ സെഞ്ച്വറി അടിച്ച ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മികവില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ജയം സ്വന്തമാക്കി. ഗ്ലെന്‍ മാക്സ്വെല്ലിന്റെ റെക്കോര്‍ഡ് ഭേദിച്ച ബാറ്റിംഗില്‍ 44 പന്തില്‍ 106 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറുകളും മാക്‌സ്‌വെല്‍ പറത്തി ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാക്‌സ്‌വെല്‍ കുറിച്ചത്. 18 ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം Read More…
രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ റെക്കോഡ്; ഒരു കലണ്ടര്‍വര്‍ഷം 50 സിക്‌സറുകള്‍
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡുകള്‍ക്ക് വേദിയായി മാറുകയാണ്. നായകന്‍ രോഹിത് ശര്‍മ്മയും വിരാട്‌കോഹ്ലിയും കരിയറിലെ നാഴികക്കല്ലുകള്‍ തീര്‍ത്ത മത്സരമായിരുന്നു ന്യൂസിലന്റിനെതിരേ നടന്നത്. രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 50 സിക്‌സറുകള്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തില്‍ 3000 റണ്‍സും കുറിച്ചു. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് രോഹിത് ശര്‍മ്മ മാറിയത്. ന്യൂസിലന്റിനെതിരേ നടന്ന മത്സരത്തില്‍ 40 പന്തുകളില്‍ രോഹിത് 46 റണ്‍സാണ് നേടിയത്. Read More…
ഐസിസി ടൂര്‍ണമെന്റുകളില്‍ വെള്ളപ്പന്തില്‍ 3000 റണ്‍സ് ; വിരാട്‌കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി
ധര്‍മ്മശാല: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം ആരാധകരെ അതിരുകടന്നുള്ള പ്രതീക്ഷയിലേക്ക് നയിക്കുകയാണ്. കളിച്ച ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം താരങ്ങള്‍ മാറിമാറി മികവ് കാട്ടുമ്പോള്‍ റെക്കോഡുകള്‍ ഒന്നൊന്നായി വഴിമാറുകയാണ്. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ഏകദിന, ടി 20 ഐ) 2,942 Read More…