കൊല്‍ക്കത്ത: ലോകകപ്പ് സെമിഫൈനലില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്താന് മത്സരത്തിലെ ടോസ് നഷ്ടമായി ഇംഗ്ളണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ തീരുമാനമായിരുന്നു. പിന്നാലെ ഇംഗ്ളണ്ട് കൂറ്റന്‍ സ്‌കോര്‍ നേടുക കൂടി ചെയ്തപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പാകിസ്താന്റെ എക്സ്പ്രസ് ബൗളര്‍ റൗഫ് നനഞ്ഞ പടക്കവുമായി. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ലീഗ് മത്സരത്തില്‍ അവരുടെ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഒരു അനാവശ്യ റെക്കോര്‍ഡ് കൂടി സമ്പാദിച്ചാണ് പാകിസ്താന്‍ മടങ്ങുന്നത്. ഒരു Read More…
Tag: ODI 2023 World Cup
ഇരട്ട സെഞ്ച്വറിക്കു പിന്നാലെ മാക്‌സ്‌വെല്ലിന്റെ ഇന്ത്യാക്കാരിയായ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്
അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. ക്രിക്കറ്റ് ഭ്രാന്തന്മാരായ ഇന്ത്യന്‍ ആരാധകരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടിയതിന് പിന്നാലെ എക്‌സില്‍ ഇരുവരുടേയും ഫോട്ടോയ്‌ക്കൊപ്പം വന്ന കമന്റുകളില്‍ ഒന്ന് അങ്ങിനെയായിരുന്നു. ഭാര്യ വിന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വാംഖഡേയില്‍ മാക്‌സ്‌വെല്‍ തന്റെ 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ വിനി രാമന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹൃദയസ്പര്‍ശിയായ മൂന്ന് വാക്കുകളുള്ള അടിക്കുറിപ്പോടെ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു. ‘എല്ലാ വികാരങ്ങളും 201*’. അവരുടെ സോഷ്യല്‍ മീഡിയ Read More…
ഫൈനലില്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടത് കങ്കാരുക്കളെ; 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം
കരുത്തരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു കലാശപ്പോരുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. 2003 ലെ ലോകകപ്പ് ഫൈനലിന്റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ വലിയൊരു അവസരമില്ല. നിലവിലെ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരേയും രണ്ടാമന്മാരായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും. ഒരു മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടീമുകളുടെ മികച്ച ഫോം വെച്ചു പ്രവചിച്ചാല്‍ രണ്ടു ടീമും ഫൈനലില്‍ കടന്നേക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ 2003 ല്‍ ഓസീസിനോട് വന്‍ Read More…
സച്ചിനാണോ കോഹ്ലിയാണോ കേമന്‍; ഇതാ ഈ കണക്കുകള്‍ നോക്കൂ…!!
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കൂടി സെഞ്ച്വറി നേടിയതോടെ ഇതിഹാസതാരം സച്ചിനോ അതോ വിരാട് കോഹ്ലിയോ കുടുതല്‍ കേമന്‍ എന്ന തരത്തിലൊരു ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാകുന്നുണ്ട്. ഇരുവരുടേയും സെഞ്ച്വറികള്‍ താരതമ്യം ചെയ്യുന്നവരും ഏറെയാണ്. രണ്ടു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റിയ കളിക്കാരാണ് സച്ചിനും കോഹ്ലിയും. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള വിരാട് കോഹ്ലിയുടെ സമയം സച്ചിനെ അപേക്ഷിച്ച് വളരെ കുറവാണ്. 49 സെഞ്ച്വറി നേടാന്‍ കോഹ്ലി 15 വര്‍ഷമെടുത്തപ്പോള്‍ Read More…
ബംഗ്‌ളാദേശിന്റെ നടപടി അപമാനകരം; വിചിത്രമായ പുറത്താകലില്‍ പ്രതികരിച്ച് ഏഞ്ചലോ മാത്യൂസ്
ലോകകപ്പിലെ മത്സരത്തില്‍ തന്നെ ടൈം ഔട്ട് ചെയ്ത് പുറത്താക്കിയ ബംഗ്‌ളാദേശിന്റെ നടപടി അപമാനകരമാണെന്ന് ശ്രീലങ്കന്‍താരം ഏഞ്ചലോ മാത്യൂസിന്റെ പ്രതികരണം. ബംഗ്‌ളാദേശിന്റെ നടപടി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നും കളിക്ക് ശേഷമുള്ള പ്രതികരണത്തില്‍ പറഞ്ഞു. ”ഷാക്കിബ് അല്‍ ഹസനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇത് അപമാനകരമാണെന്ന് ആഞ്ചലോ മാത്യൂസ് പറഞ്ഞു, അവര്‍ക്ക് അങ്ങനെ ക്രിക്കറ്റ് കളിക്കണമെങ്കില്‍, എന്തോ കുഴപ്പമുണ്ട്. ഇന്ന് വരെ എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, പക്ഷേ അത് ഇപ്പോള്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ പക്കല്‍ വീഡിയോ തെളിവുകള്‍ ഉണ്ട്, Read More…
ഹെല്‍മറ്റ് കുരുക്കി, ഒരു പന്തുപോലും നേരിടാതെ എയ്ഞ്ചലോ ടൈം ഔട്ട്, 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഔട്ട് വിളിച്ച് പുറത്തായ ആദ്യ ബാറ്റ്‌സ്മാനായി ശ്രീലങ്കയുടെ എയ്ഞ്ചല്‍ മാത്യൂസ് മാറിയതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുന്നു. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഐസിസി ലോകകപ്പ് 2023 ലെ മുപ്പത്തൊമ്പതാം മത്സരത്തിലാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ഏഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പുറത്താകല്‍. ബംഗ്ലാദേശ് ടൈം ഔട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാച്ച് അംപയര്‍ മറൈസ് ഇറാസ്മസ് മാത്യൂസിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകോപിതനായാണ് Read More…
സിക്‌സറുകളുടെ റെക്കോഡുമായി ഫക്കര്‍ സമന്റെ തിരിച്ചടി; പറന്നത് 11 സിക്‌സറുകള്‍ 7 ബൗണ്ടറികള്‍
ലോകപ്പില്‍ വമ്പന്‍ പോര് കണ്ട മത്സരത്തില്‍ ന്യൂസിലന്റിന്റെ ബാറ്റിംഗിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് പാക് ഓപ്പണര്‍ ഫഖര്‍ സമന്റെ വമ്പന്‍ വെടിക്കെട്ട്. തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിച്ച് ഫഖര്‍ സമന്‍ ന്യൂസിലന്റ് ബൗളര്‍മാരെ പറത്തിയപ്പോള്‍ ബംഗലുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പല റെക്കോഡുകളും തകര്‍ന്നു വീണു. മഴ തടസ്സമായ മത്സരത്തില്‍ സമാന്റെ ബാറ്റിംഗ് പാകിസ്താന് ജയമൊരുക്കി. വേഗമേറിയ സെഞ്ച്വറികളുടെ പരമ്പര തന്നെ കണ്ട ലോകകപ്പില്‍ ഫഖര്‍ സമനും തന്റെ പേര് എഴുതിച്ചേര്‍ത്തു. വെറും 63 പന്തില്‍ സെഞ്ച്വറി നേടിയ Read More…
ഷഹീനും പാകിസ്താനും മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം ; 10 ഓവറില്‍ വഴങ്ങിയത് 90 റണ്‍സ്…!!
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ടീം പാകിസ്താനും അവരുടെ ബൗളര്‍ ഷഹീന്‍ അഫ്രീദിയുമായിരിക്കും. മുഖ്യ എതിരാളികളായ ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ദുര്‍ബ്ബലരായ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. ഇതിന് പിന്നാലെ സെമിസാധ്യത നിലനിര്‍ത്തുന്ന മത്സരത്തില്‍ ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാരുടെ കയ്യില്‍ നിന്നും നന്നായി അടി വാങ്ങി ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സ്‌കോറുകളില്‍ ഒന്ന് വഴങ്ങുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ബൗളറെന്ന റെക്കോര്‍ഡാണ് ഷഹീന്‍ ഷാ അഫ്രീദി സ്വന്തമാക്കിയത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്റ് Read More…
ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്നു, ഇപ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടയാള്‍, ലോകറെക്കോഡിട്ട ബൗളര്‍
ന്യൂഡല്‍ഹി: ദൈവം തരുന്ന അവസരങ്ങള്‍ എങ്ങിനെയാണ് മുതലാക്കേണ്ടത് എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പൊന്നുംവിലയുള്ള താരമായി മാറിയിരിക്കുന്ന മുഹമ്മദ് ഷമിയുടേത്. ലോകകപ്പില്‍ ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്ന ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി അഞ്ചാം മത്സരം മുതല്‍ ഇറങ്ങിയ ഷമി ഇപ്പോള്‍ ലോകറെക്കോഡിട്ട ബൗളറായി ഏറ്റവും വേണ്ടപ്പെട്ടവനായി. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിനായി ടീമിലേക്ക് കൊണ്ടുവന്ന ഷമി അവസരം കൃത്യമായി മുതലെടുത്തതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടിയ വലംകൈയന്‍ പേസര്‍ ലോകകപ്പ് ചരിത്രത്തില്‍ Read More…