Featured Sports

അഞ്ചു വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് മില്ലര്‍, പാഴായെങ്കിലും പിറന്നത് അനേകം നാഴികക്കല്ലുകള്‍

ന്യൂഡല്‍ഹി: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ശ്വാസം വീണ്ടെടുത്ത് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തതിലൂടെ ഡേവിഡ് മില്ലര്‍ കുറിച്ചത് ചരിത്രം. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അഞ്ച് വര്‍ഷത്തെ തന്റെ തന്നെ സെഞ്ച്വറി വരള്‍ച്ച മറികടന്ന മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന താരമായും മാറി. ലോകകപ്പ് സെമിഫൈനലില്‍ ഓസീസിനെതിരായ നിര്‍ണായക സെഞ്ച്വറിയിലൂടെ മില്ലര്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായാണ് മില്ലര്‍ മാറിയത്. 2015ലെ Read More…

Sports

ഡീകോക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം; അവസാനം വരെ പോരാടി ദക്ഷിണാഫ്രിക്ക സെമിയില്‍ കീഴടങ്ങി

അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതിരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. നഷ്ടപ്പെടുത്തിയ ക്യാച്ചുകള്‍ക്കും വലിച്ചെറിഞ്ഞ വിക്കറ്റുകള്‍ക്കും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് സെമിഫൈനലില്‍ കണക്കുപറയേണ്ടി വന്നു. പയ്യെപ്പയ്യെ തിന്നുതിന്നു ഓസീസ് വിജയം നേടിയപ്പോള്‍ അവസാനം വരെ പൊരുതി മടങ്ങുക എന്ന ചരിത്രം പ്രോട്ടീസ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 2012 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഉജ്വലമായി തന്നെ തിരിച്ചടിച്ചെങ്കിലും ഒരിക്കല്‍ Read More…

Sports

രണ്ടാം സെമിയില്‍ ആരു ജയിക്കും? ഫൈനലില്‍ ഇന്ത്യയിലെ എതിരാളികളെ പ്രവചിച്ച് ജ്യോതിഷ പണ്ഡിറ്റുകള്‍

2023 ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി ആരാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആരു വന്നാലും ഇന്ത്യയ്ക്ക് എതിരാളികളല്ലെന്നും അവര്‍ കരുതുന്നു. അതിനിടയില്‍ ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ പോകുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയിലെ ജ്യോതിഷപണ്ഡിറ്റുകള്‍. ഈ ലോകകപ്പിലെ പത്താം മത്സരത്തില്‍ ലഖ്നൗവില്‍ ഓസ്ട്രേലിയയ്ക്കെതിരെ 134 റണ്‍സിന് പ്രോട്ടീസ് വിജയിച്ചപ്പോഴാണ് ഈ രണ്ട് ടീമുകളും അവസാനമായി മുഖാമുഖം വന്നത്. ജ്യോത്സ്യന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ക്രിക്കറ്റ് പിച്ചില്‍ ഒരു കടുത്ത പോരാട്ടം പ്രവചിക്കുന്നു, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അന്തിമ സ്ഥാനം Read More…

Sports

ഷമി മാജിക് വീണ്ടും; ഒരു ലോകകപ്പില്‍ മൂന്നാം തവണയും അഞ്ചുവിക്കറ്റ് നേട്ടം, വേഗത്തില്‍ 51 വിക്കറ്റ്, സെമിയില്‍ ഏഴു വിക്കറ്റ്

ലോകകപ്പിന് മുമ്പ് തന്റെ മികവില്‍ സംശയം രേഖപ്പെടുത്തിയവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി പറയുകയാണ് മുഹമ്മദ് ഷമി. ഒരു ലോകകപ്പില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം നടത്തിയ താരം ഈ ലോകകപ്പില്‍ സെമിയില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മാച്ച് വിന്നറായി പലതവണ മാറി. ലോകകപ്പുകളില്‍ വേഗത്തില്‍ 51 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ഉള്‍പ്പെടെ ന്യൂസിലന്റിനെതിരേ രണ്ടു തവണയും ശ്രീലങ്കയ്ക്കും എതിരേ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. സെമിയില്‍ ഏഴു വിക്കറ്റുകളാണ് ഷമി Read More…

Sports

കഴിഞ്ഞ ലോകകപ്പിലെ കണക്ക് ഇന്ത്യ തീര്‍ത്തു; ന്യൂസിലന്റിന് മേല്‍ സമ്പൂര്‍ണ്ണ വിജയവുമായി ഫൈനലില്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ മധുരമായി പകരം വീട്ടി. ന്യൂസിലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയായിരുന്നു കളിയിലെ ഹീറോ. ഈ വിജയത്തോടെ തോല്‍വി അറിയാതെ ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ Read More…

Sports

ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്

കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, Read More…

Sports

22 വിക്കറ്റുകളുമായി മുന്നില്‍ ആദം സാംപ; മികച്ച ബൗളര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തും ഫേവറിറ്റുകളാണെങ്കിലും ഓസീസിന്റെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കണ്ടവരൊന്നും കങ്കാരുക്കള്‍ സെമിയില്‍ കടക്കുമെന്ന് കരുതിയിരിക്കാന്‍ തീരെ സാധ്യതയില്ല. എന്നാല്‍ അവസാനത്തെ നാലില്‍ എത്തിയ ടീമുകളില്‍ ഒന്നായി മാറിയതിന് ഓസീസ് ഏറ്റവുംകടപ്പെട്ടിരിക്കുന്നത് ബൗളര്‍ ആദം സാംപയോടാണ്. ഒമ്പത് മത്സരങ്ങളില്‍ ഓസീസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിയില്‍ എത്തിയ ഒരു ടീമിലെയും കളിക്കാര്‍ താരത്തിന്റെ ഏഴയല്‍പക്കത്തില്ല. ഓവറോള്‍ മികവ് കാട്ടുന്ന ടീം ഇന്ത്യയുടെ പ്രമുഖ ബൗളര്‍ ജസ്പ്രീത് ബുംറ 9 കളികളില്‍ 17 വിക്കറ്റുകളുമായി Read More…

Sports

കപ്പുയര്‍ത്തണമെങ്കില്‍ ന്യൂസിലന്റിനോട് പകരം വീട്ടണം ; ഇന്ത്യയുടെ സെമിഫൈനല്‍ ചരിത്രം ഇങ്ങിനെ

ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിഫൈനില്‍ ബുധനാഴ്ച ഏറ്റുമുട്ടാന്‍ പോകുന്നത്. 2019 ലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനും 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടാനും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക കടമ്പ ഇനി ബ്‌ളാക്ക് ക്യാപ്പുകളാണ്. 12 വര്‍ഷം മുമ്പ് ശ്രീലങ്കയെ തോല്‍പ്പിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ ടീം കപ്പടിച്ച സ്‌റ്റേഡിയത്തിലാണ് ഇന്ത്യ മറ്റൊരു നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ഏഴു തവണ സെമിഫൈനലില്‍ കടന്നപ്പോള്‍ മൂന്നു തവണ Read More…

Sports

കരിയറില്‍ ഒരു ലോകകപ്പ് ഇല്ല, ദ്രാവിഡിന് പരിശീലകനായി സ്വപ്‌നം സഫലമാക്കാന്‍ കഴിയുമോ?

ഇന്ത്യന്‍ ടീമില്‍ കളിക്കാരനായ കാലത്ത് ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളായിരുന്ന രാഹുല്‍ദ്രാവിഡ്. 2023 ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ നെടുന്തൂണാണ് ദ്രാവിഡ്. ഇത്തവണ പക്ഷേ പരിശീലകനായി ടീമിന്റെ പിന്‍നിരയിലാണെന്ന് മാത്രം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമിനെയും കൊണ്ടുവരുമ്പോള്‍ 20 വര്‍ഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഭാഗ്യം തിരിച്ചുവരുമോ? ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇന്ത്യ കപ്പുയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നതിലെ ഒരു കാര്യം രാഹുല്‍ദ്രാവിഡാണ്. ക്രിക്കറ്റിലെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തില്‍ അഗ്രഗണ്യനായ രാഹുല്‍ ദ്രാവിഡിന്റെ കരിയറില്‍ ഒരു Read More…