ലോകത്തിലെ ഏറ്റവും വിലയേറിയ ദ്രാവകങ്ങള്‍ പരിഗണിച്ചാല്‍ തേള്‍വിഷമാണ് ഒന്നാമത് നല്‍ക്കുന്നത്. ഡെത്ത്‌സ്റ്റാക്കര്‍ സ്‌കോര്‍പിയോണ്‍ വെനം എന്ന തേള്‍വിഷത്തിന് ഒരു ഗാലന് ഏകദേശം 3.9 കോടി യു എസ് ഡോളറാണ് വില വരുന്നത്. ഈ വിഷത്തിന് വൈദ്യശാസ്ത്ര ഗവേഷണത്തിലും വേദന നിന്ത്രണത്തിലും, കാന്‍സര്‍, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയിലും വലിയ സ്ഥാനമുണ്ട്. ഇത് അപൂര്‍വമായ വിഷമായതിനാലാണ് ഇതിന് ഇത്രയും അധികം വില വരുന്നത്. തേളുകള്‍ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. Read More…
Tag: odd news
ഇങ്ങനെയൊക്കെ ചെയ്യാമോ? മോഷണത്തിന് ശേഷം ഉടമയ്ക്ക് കള്ളന്റെ കുറിപ്പ്; ഒടുവില്‍ ഒരു വമ്പന്‍ ട്വിസ്റ്റ്
വീട്ടില്‍ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയാല്‍ വീട്ടുകാര്‍ക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല. പിന്നെ സാധാനങ്ങള്‍ സൂക്ഷിക്കാത്തതിന് കള്ളന്‍ തന്നെ കുറ്റപ്പെടുത്തിയാലുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ? ചൈനയിലെ ഒരു സ്ഥാപനത്തിന്റെ ഉടമ കടന്നുപോകുന്നത് അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ്.സ്ഥാപനത്തില്‍ കയറി പറ്റിയ കള്ളന്‍ സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനായി പാകത്തിന് വച്ച ഉടമയ്ക്ക് സാധനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപദേശിച്ച് കൊണ്ട് ഒരു കുറിപ്പും നല്‍കിയതിന് ശേഷമായിരുന്നു മടക്കം. പിന്നീട് കള്ളനെ പോലീസ് പിടികൂടുകയും ചെയ്തു. Read More…
നാലാമത്തെ ഭാര്യയില്‍ പന്ത്രണ്ടാമത്തെ കുട്ടി; ഷിവോണ്‍ സിലിസിലുള്ള മൂന്നാമത്തെ കുഞ്ഞിന്റെ വിവരം വെളിപ്പെടുത്തി മസ്‌ക്ക്
ജനനം രഹസ്യമായി സൂക്ഷിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന് ശേഷം തന്റെ പന്ത്രണ്ടാമത്തെ കുഞ്ഞിന്റെ വിവരം പുറത്തുവിട്ട് കോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസിനൊപ്പമാണ് കുഞ്ഞിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പുതിയതായി ജനിച്ചത് 52 കാരനായ മസ്‌ക്കിന്റെ പന്ത്രണ്ടാമത്തെ കുഞ്ഞാണ്. ഷിവോണ്‍ സിലിസില്‍ മസ്‌ക്കിന്റെ മൂന്നാമത്തെ കുട്ടിയും. ഈ കുഞ്ഞിന്റെ ജനനം സംബന്ധിച്ച വിഷയം മസ്‌ക്ക് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം കുഞ്ഞിന്റെ പേരോ ലിംഗാവസ്ഥ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ന്യൂറലിങ്ക് കോര്‍പ്പറേഷന്റെ പ്രത്യേക പ്രോജക്ടുകളുടെ Read More…
പല്ലു കൊഴിഞ്ഞിട്ടില്ല, ആമാശയം അഴുകിയിട്ടുമില്ല; 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി…!!
സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇത് യാകുത്സ്‌കിലെ നോര്‍ത്ത് ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വേനല്‍ക്കാലത്ത് പോലും ശാശ്വതമായി തണുത്തുറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളോളം മഞ്ഞുറഞ്ഞു നില്‍ക്കുന്ന പെര്‍മാഫ്രോസ്റ്റ് ഗ്രൗണ്ടില്‍ Read More…
ഒരേ കൊറിയർ പാക്കറ്റ് തട്ടിയെടുക്കാന്‍ രണ്ട് കള്ളന്മാരുടെ മത്സരം, സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു
വീടിനു മുന്നില്‍ ഡെലിവറി ചെയ്ത ഒരു കൊറിയർ പാക്കറ്റിനുവേണ്ടി രണ്ട് കള്ളന്മാർ വഴക്കിടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീടിന്റെ തന്നെ ഡോർബെൽ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നിരുന്നാലും, സംഭവത്തിന്റെ കൃത്യമായ തീയതിയും സ്ഥലവും വ്യക്തമല്ല. വീട്ടുവാതിൽക്കൽ ഡെലിവറി ബോയി പാക്കറ്റ് വച്ച ഉടന്‍തന്നെ റോഡില്‍ വ്യത്യസ്ത കാറുകളില്‍ കാത്തിരുന്ന രണ്ടു കള്ളന്‍മാര്‍ വീടിന്റെ പൂമുഖത്തേയ്ക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പാക്കറ്റ് കൈവശപ്പെടുത്താനുള്ള മത്സരത്തിനിടെ കള്ളന്മാര്‍ തമ്മില്‍ വഴക്കുകൂടുകയും കൈയാങ്കളി നടത്തുമുണ്ട്. അവസാനം ഒരു കള്ളന്‍ പാക്കറ്റ് Read More…
6 മാസത്തെ ഇടവേളയിൽ, 1600 കിലോമീറ്റർ അകലത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി !
നമ്മുടെ ചുറ്റിനും നടക്കുന്ന ചില കഥകൾ ചിലപ്പോൾ ആശ്ചര്യപെടുത്തിയേക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി അവരുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്. മാത്രമല്ല, രണ്ടു ജനനവും 1600 കിലോമീറ്റർ അകലെയാണ്. ഈ യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത് 2016ലാണ് . ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അവരുടെ കൂടിക്കാഴ്ച. Read More…
ആമസോൺ പാഴ്സൽ തുറന്നപ്പോൾ കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ; വൈറലായി വീഡിയോ
ബെംഗളൂരു: ആമസോണില്‍ ഓണ്‍ലൈനില്‍ ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ. ബെംഗളൂരിലെ ടെക്കികളായ ദമ്പതികളാണ് ആമസോണില്‍നിന്ന് എക്‌സ്‌ബോക്‌സ് ഗെയിം കൺട്രോളർ ഓർഡർ ചെയ്‌തത്. ഈ അസാധാരണ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആമസോണ്‍ വ്യക്താക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്പനി എക്സിലൂടെ പ്രതികരിച്ചു. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ മൂർഖൻ Read More…
ഐസ്‌ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയതിനു പിന്നാലെ ഐസ്‌ക്രീം ടബ്ബിനുള്ളിൽ പഴുതാര- വീഡിയോ
ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീം കഴിക്കുന്നതിനിടെ ഒരു മുംബൈക്കാരൻ മനുഷ്യവിരൽ കണ്ടെത്തിയതിന് കുറച്ച് ദിവസങ്ങൾക്കുമുമ്പാണ്. ഇപ്പോഴിതാ നോയിഡയില്‍ ഒരു യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ വാനില ഐസ്‌ക്രീം ടബ്ബിനുള്ളിൽ ഒരു കണ്ടെത്തിയത് ഒരു പഴുതാരെയെയാണ്. നോയിഡ സെക്ടർ 12-ൽ താമസിക്കുന്ന ദീപ എന്ന യുവതി ബ്ലിങ്കിറ്റ് വഴി അമുൽ വാനില ഐസ്ക്രീമിന് ഓർഡർ നൽകിയിരുന്നു. ഐസ്‌ക്രീം ടബ് കിട്ടിയശേഷം തുറന്നപ്പോഴാണ് അതിനുള്ളിൽ ചത്തു മരവിച്ച പഴുതാരയെ കണ്ടത്. തുടർന്ന് ദീപ സോഷ്യൽ മീഡിയയിൽ ഇതിന്റെ ഒരു വീഡിയോ Read More…
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…