സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 15000 ഡോളര്‍ (ഏകദേശം 12,47,870 രൂപ) വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ചൈനീസ് ബാലന്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗാനില്‍ ഡിസംബറിലാണ് സംഭവം നടന്നത്. 100 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റാണ് കുട്ടി തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. ഇത് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും ഞെട്ടിയിരുന്നു. ഒരു ചുവന്ന ബോക്സുമായാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ എത്തിയത്. എന്താണ് ഇതിനുള്ളിലെന്ന് കുട്ടിയോട് അമ്മ ചോദിച്ചു. തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. Read More…
Tag: odd news
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന സൊമാറ്റോ ജീവനക്കാരന്‍ ; വീഡിയോ വൈറല്‍
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന ജീവനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാള്‍ കുതിരപ്പുറത്ത് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. ‘അര്‍ബാസ് ദ ഗ്രേറ്റ്’ എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്. ഹെദരാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചതിനാല്‍ ഇംപീരിയല്‍ ഹോട്ടലിന് സമീപമുള്ള ചഞ്ചല്‍ഗുഡയില്‍ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ഇതില്‍ കുറിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ പെട്രോളിന് Read More…
താന്‍ ഇല്ലാത്തപ്പോള്‍ ഭര്‍ത്താവിനോട് വിചിത്രമായ രീതിയില്‍ സംസാരിച്ചു ; അലക്‌സയെ വലിച്ചെറിഞ്ഞ് ഭാര്യ
ഭര്‍ത്താവിനോട് വിചിത്രമായ രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് ആമസോണിന്റെ വെര്‍ച്വല്‍ ഉപകരണമായ അലക്‌സയെ യുവതി വലിച്ചെറിഞ്ഞു. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് അലക്‌സ ഭര്‍ത്താവിനോട് വിചിത്രമായി സംസാരിച്ചെന്നാണ് യുവതി ആരോപിയ്ക്കുന്നത്. ടിക് ടോക് വീഡിയോയിലൂടെ ജെസ് എന്ന യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ താന്‍ ഇല്ലാത്തപ്പോള്‍ ഈ ഉപകരണം ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും ഇത് വളരെ വിചിത്രമായി തോന്നിയെന്നും യുവതി പറയുന്നു. പുലര്‍ച്ചെ ഒരുമണിവരെ തന്റെ ഭര്‍ത്താവ് അലക്‌സയോട് സംസാരിച്ചു കൊണ്ട് വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നും Read More…
പ്രായം നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നുമല്ല; 76-ാം വയസില്‍ പിഎച്ച്ഡി നേടിയ തെലങ്കാനക്കാരന്‍
റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞാല്‍ പിന്നെ കൊച്ചുമക്കളെ നോക്കി വീട്ടുകാര്യങ്ങള്‍ നോക്കി ഇരിക്കേണ്ട കാലമാണെന്നാണ് വയ്പ്പ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തെ പ്രായത്തിന് വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശി മുഹമ്മദ് ഇസ്മായില്‍. 76-ാം വയസില്‍ ഹിന്ദി ഭാഷയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഇസ്മായില്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇസ്മായിലില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. ഉന്നതവിദ്യാഭ്യാസത്തിന് താല്‍പ്പര്യമില്ലാത്ത പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം തെലങ്കാന ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…
കഠിനമായ ചെവിവേദന ; എട്ടുകാലി യുവതിയുടെ ചെവിക്കകത്ത് കയറി വല നെയ്തു കെട്ടി താമസമാക്കി
ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് എട്ടുകാലി കൂടുവെച്ചിരിയ്ക്കുന്നത്. യുകെയിലാണ് സംഭവം. അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. ആഴ്ചകളായി ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് ഒടുവിലാണ് യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നതാണെന്ന് കണ്ടെത്തിയത്. യുവതിയ്ക്ക് ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് Read More…
കലക്ടറുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളി തുറന്ന് ആന ; കലക്ടര്‍ക്ക് പരാതി നല്‍കാന്‍ എത്തിയതോ?- വീഡിയോ
ആന എല്ലാവര്‍ക്കും വലിയ പ്രിയപ്പെട്ട മൃഗമാണ്. ആനകളില്‍ ഏറ്റവും രസം കുട്ടിയാനകളുടെ കളികള്‍ കാണാനാണ്. കുസൃതിത്തരങ്ങള്‍ കൊണ്ട് പ്രിയപ്പെട്ട ജീവിയായ ആനയോട് അത്ര ആരാധനയാണ് നമുക്കെല്ലാം. എത്ര തവണ കണ്ടാലും അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ജീവിയുമാണ്. സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. കാട്ടാനകള്‍ ഇടയ്ക്ക് നാട്ടിലിറങ്ങി അക്രമം നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ നാട്ടിലിറങ്ങിയ ഒരു കാട്ടാന നേരെ Read More…
ഒരു മസാല ദോശയുടെ വില 600 രൂപ ; സ്വര്‍ണമാണോയെന്ന് സോഷ്യല്‍മീഡിയ
എയര്‍പോര്‍ട്ടില്‍ സാധാരണ ഭക്ഷണ സാധനങ്ങള്‍ക്കൊക്കെ വളരെ വിലക്കൂടുതല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആര്‍ക്കും താങ്ങാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള രീതിയില്‍ പണം ഈടാക്കിയാല്‍ അത് അംഗീകരിയ്ക്കാന്‍ കുറച്ച് പാടാണ്. ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടിലെ മസാലദോശയുടെ വിലയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുംബൈ എയര്‍പോര്‍ട്ടിലെ ഒരു മസാല ദോശയുടെ വില 600 രൂപയാണ്. എയര്‍പോര്‍ട്ടിലെ സാധനങ്ങളുടെ വിലകള്‍ കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലെയുടെ വൈറല്‍ വീഡിയോയിലാണ് ദോശയുടെ വില ഉള്ളത്. മസാല ദോശയ്ക്ക് ഒപ്പം മോര് കൂടി വാങ്ങിയാല്‍ വില 600 Read More…
റെക്കോര്‍ഡ് വിലയ്ക്ക് വിറ്റ് 100 വര്‍ഷം പഴക്കമുള്ള വിസ്‌കി, 22.97 കോടി, കാരണം അറിയണ്ടേ?
റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ഇതോടെ ലേലത്തിലൂടെ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യമുള്ള മദ്യമായി മാറിയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളര്‍ (22.97 കോടി രൂപ) എന്ന റെക്കോര്‍ഡ് വിലയ്ക്കാണ് വിസ്‌കി വിറ്റുപോയത്. 1926-ല്‍ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷന്‍ വിസ്‌കി, കുപ്പിയിലാക്കുന്നതിന് മുമ്പ് 60 വര്‍ഷത്തോളം ഷെറി പീസുകളില്‍ സൂക്ഷിച്ചിരുന്നു. ആകെ 40 കുപ്പി വിസ്‌കി മാത്രമാണ് ഉണ്ടാക്കിയത്. Read More…
കമ്പനിയില്‍ നിന്ന് ബോണസായി ലഭിച്ചത് ഉരുളക്കിഴങ്ങ് ; അതിനും നികുതി അടയ്ക്കേണ്ടി വരും
ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ക്രിസ്മസ് ബോണസുകള്‍ നല്‍കുന്നത് പതിവാണ്. ഇപ്പോള്‍ അസാധാരണമായ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചതിനെ കുറിച്ച് പറയുകയാണ് അമാന്‍ഡ എന്ന യുവതി. അമാന്‍ഡയ്ക്ക് ഉരുളക്കിഴങ്ങാണ് ബോണസായി ലഭിച്ചത്. 15 ഡോളര്‍ വിലമതിക്കുന്ന ഉരുളക്കിഴങ്ങ് എന്ന തലക്കെട്ടോടെയാണ് തനിക്ക് ലഭിച്ച ബോണസിന്റെ ചിത്രം അമാന്‍ഡ എക്‌സില്‍ ഷെയര്‍ ചെയ്തത്. ഓഫീസില്‍ നിന്ന് ഉരുളക്കിഴക്ക് ലഭിക്കുക മാത്രമല്ല, അതിന് നികുതി അടയ്ക്കേണ്ടി വരുമെന്ന നിര്‍ദ്ദേശം കൂടിയാണ് യുവതിയ്ക്ക് ലഭിച്ചത്. അമാന്‍ഡ ബി എന്ന യുവതിയാണ് Read More…









