Oddly News

ഒരു വര്‍ഷമായി താമസിക്കുന്നത് ട്രെയിനില്‍; ലാസ്സെ സ്റ്റോളി പ്രതിദിനം സഞ്ചരിക്കുന്നത് 600 കിലോമീറ്റര്‍

വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റ് എടുത്ത് ജര്‍മ്മന്‍കാരന്‍ ലാസ്സെ സ്റ്റോളി ഒരു വര്‍ഷമായി താമസിക്കുന്നത് ട്രെയിനില്‍. 17 കാരനായ ജര്‍മ്മന്‍ബാലന്‍ പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്നു. ഏകദേശം 10,000 ഡോളര്‍ (ഏകദേശം 8.3 ലക്ഷം രൂപ) വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റിന്റെ വിലയ്ക്ക് റെയില്‍കാറില്‍ താമസിക്കുന്ന ഇയാളെ ‘ട്രെയിന്‍ക്വാറ്റര്‍’ എന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നു. ജര്‍മ്മനിയിലും യൂറോപ്പിലുമായി പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കൗമാരക്കാരന്‍ രാത്രി ഉറങ്ങുന്നത് ട്രെയിനിലാണ്. ഡൈനിംഗ് കാറില്‍ പ്രഭാതഭക്ഷണം കഴിക്കുന്നു, ട്രെയിനിലെ സിങ്കുകളിലാണ് വസ്ത്രം Read More…

Oddly News

നാലു വയസ്സുകാരന്റെ ആഗ്രഹം ; പൊലീസ് ഉദ്യോഗസ്ഥനാക്കി ഡിപ്പാര്‍ട്ട്മെന്റ്

നാലു വയസുകാരനെ പൊലീസ് ഉദ്യോഗസ്ഥനാക്കി ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റോണ്‍ ഹിക്സ് എന്ന കൊച്ചു മിടുക്കന്റെ പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കിയത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നാലു വയസുകാരന്റെ അവസാന ആഗ്രഹം സാക്ഷാത്ക്കരിയ്ക്കനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്. ഗുരുതരമായ കിഡ്‌നി രോഗബാധിതനാണ് സ്റ്റോണ്‍ ഹിക്സ്. വലുതാകുമ്പോള്‍ തനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നതായിരുന്നു ഈ നാലു വയസ്സുകാരന്റെ ആഗ്രഹം. ആ ആഗ്രഹമാണ് ഒര്‍ലാന്‍ഡോ പൊലീസ് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ‘മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഒര്‍ലാന്‍ഡോ പൊലീസ് Read More…

Oddly News

വര്‍ഷങ്ങള്‍ പോരാടി നേടിയ മരണം; പെറുവില്‍ ദയവധത്തിന് വിധേയായ ആദ്യ വ്യക്തിയായി അന

ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ദയാവധ കേസുകള്‍ നമ്മുക്കറിയാം. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ അന എസ്ദ്രാദയ്ക്ക് എന്ന സൈക്കോളജിസ്റ്റിന്  പെറുവിലെ ആദ്യ ദയാവധത്തിന് കോടതി അനുമതി ലഭിച്ചിരുന്നു. അനയുടെ ദയാവധം നടപ്പിലായെന്ന് അവരുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ദയാവധത്തിന് വിധേയയായ അന എസ്ദ്രാദ വര്‍ഷങ്ങളായി പൂര്‍ണമായി കിടപ്പിലാണ്. ഇവരുടെ ചെറുപ്പത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ഇവരെ ബാധിച്ചു. ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ Read More…

Oddly News

ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍

അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍.  ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍.  അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം.  ആശുപത്രിയിലെ രോഗികള്‍ Read More…

Oddly News

റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !

അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു. നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച Read More…

Oddly News

മറ്റൊരാളുടെ ഐഡന്റിറ്റിയില്‍ 58കാരന്‍ കഴിഞ്ഞത് 35 വര്‍ഷം; ജോലിയും വാങ്ങി, കാറും മേടിച്ചു, പണവും മോഷ്ടിച്ചു…!

മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിച്ച് അയാളായി കഴിഞ്ഞയാളെ അറസ്റ്റു ചെയ്തു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മാത്യു ഡേവിഡ് കെയ്‌റന്‍സ് എന്ന 58 കാരന്‍ വില്യം ഡൊണാള്‍ഡ് വുഡ്സ് എന്നയാളുടെ പേരും വിലാസവും തട്ടിയെടുത്ത് ജോലി വാങ്ങിക്കുകയും അയോവ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരനായി ജോലി നേടുകയും കാര്‍ വാങ്ങുകയും ചെയ്തു. മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും കഴിഞ്ഞ 35 വര്‍ഷമായി അത് ഉപയോഗിക്കുകയും ചെയ്തതായി മാത്യൂ സമ്മതിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂ മെക്സിക്കോയിലെ ആല്‍ബുകെര്‍ക്കിലെ ഒരു Read More…

Oddly News

352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ; ടുണീഷ്യയില്‍ ബ്രിട്ടീഷകാരന്‍ ഓടിയത് ആഫ്രിക്ക മുഴുവന്‍

റോസ് കുക്ക് എന്ന ചുവന്ന തലയുള്ള ബ്രിട്ടീഷുകാരന്‍, ടുണീഷ്യയില്‍ ഒരു ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം ആഫ്രിക്കയുടെ മുഴുവന്‍ നീളത്തിലും ഓടുന്ന ആദ്യത്തെ വ്യക്തിയായി താന്‍ മാറിയെന്ന് അവകാശപ്പെടുന്നു. 352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ഓടിയെന്നും 10,000 മൈലുകള്‍ പിന്നിട്ടപ്പോള്‍ ചാരിറ്റികള്‍ക്കായി സമാഹരിച്ചത് 650,000 ലധികം ഡോളറുകള്‍. റോസ് കുക്ക് എന്ന ബ്രിട്ടീഷുകാരനാണ് നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റേത് അസാധാരണവും അപകടം നിറഞ്ഞതുമായ നേട്ടമായിരുന്നു. 16 രാജ്യങ്ങള്‍, മരുഭൂമികള്‍, മഴക്കാടുകള്‍, പര്‍വതങ്ങള്‍ എന്നിവ കടന്നുള്ള അദ്ദേഹത്തിന്റെ റൂട്ട്, വിസ Read More…

Oddly News

ഈ പ്രാ‍യത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്‍പതു വയസുകാരി- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഒന്‍പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്‍പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില്‍ നിന്നുള്ള ആര്‍ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021-ല്‍ ആറാം വയസില്‍ 45 കിലോ ഉയര്‍ത്തി ആര്‍ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില്‍ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല്‍ Read More…

Oddly News

ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ ഉപയോഗിച്ച് ‘കൃത്രിമ സൂര്യനെ’ നിര്‍മ്മിച്ച് ദക്ഷിണ കൊറിയ

ശാസ്ത്രത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന അനേകം തെളിവുകള്‍ മനുഷ്യര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് അക്കൂട്ടത്തില്‍ ഏറ്റവും വലിയ കൗതുകമാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ എന്ന് വിളിക്കപ്പെടുന്ന കൊറിയ സൂപ്പര്‍കണ്ടക്റ്റിംഗ് ടോകാമാക് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഉപകരണം ‘കൃത്രിമ സൂര്യനെ’ നിര്‍മ്മിച്ചിരിക്കുകയാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തില്‍ ഒരു നാഴികക്കല്ലായിട്ടാണ് സംഭവം അടയാളപ്പെടുത്തിയിരിക്കുന്നത്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞരുടെ സംഘം 48 സെക്കന്‍ഡ് നേരത്തേക്ക് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് പ്ലാസ്മ താപനില വിജയകരമായി കൈവരിച്ചതായി സിഎന്‍എന്‍ Read More…