ഒരു കുഞ്ഞുണ്ടാകാന്‍ വേണ്ടി എന്തുമാര്‍ഗവും സ്വീകരിക്കുന്നത് ശരിയാണോ? ശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് അതിന് ധാരാളം ചികിത്സാ മാര്‍ഗങ്ങളുള്ളപ്പോള്‍ മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനും അവരെ അന്ധവിശ്വാസത്തിന്റെ വഴിയില്‍ പെടുത്തി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ഒരു കുഞ്ഞുണ്ടാവാന്‍ വേണ്ടി നടത്തിയ പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവ് മരണപ്പെട്ടു. ഛത്തീസ്ഗഡിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചിന്ത്കാലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ ഹതഭാഗ്യന്‍. പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ അകത്താക്കിയ Read More…