കറികള്‍ ഉണ്ടാക്കുമ്പോള്‍ ചെറിയുള്ളി നിര്‍ബന്ധമായും വേണം. ഒരു ചമ്മന്തി അരയ്ക്കണമെങ്കിലും കറിക്ക് താളിക്കണമെങ്കിലും, എന്തിന് കപ്പയ്ക്ക് ഒരു കാന്തരി മുളക് പൊട്ടിക്കാന്‍പോലും ചെറിയുള്ളി വേണം. ചെറിയുള്ളിയും സവാളയും ഒരു ഗണത്തില്‍പ്പെടുന്നതാണെങ്കിലും രണ്ടിന്റേയും ഉപയോഗം വ്യത്യസ്തമാണ്. ഉള്ളിക്ക് അല്‍പ്പം കട്ടി കൂടുതലായിരിക്കും. ബിരിയാണിയിലും മറ്റും ഉള്ളി വറുത്തിടുമ്പോൾ ഉണ്ടാകുന്ന രുചി കുറച്ച് വ്യത്യസ്തമാണ്. അല്‍പ്പം ഉരുണ്ട്, വലുപ്പത്തിലുള്ള ഉള്ളി പല നിറത്തിലും ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പോകുന്നു ഉള്ളിയുടെ വെറൈറ്റികള്‍. എന്നാല്‍ Read More…
Tag: nutrition
തലച്ചോറിനും വേണം പോഷകങ്ങൾ; കഴിക്കുന്നതെന്തോ അതാണ് നാം, മൈൻഡ്‌ഫുൾ ഈറ്റിങ് ശീലമാക്കാം
നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങള്‍ ഇവയെല്ലാം നിലനിര്‍ത്താന്‍ തലച്ചോര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഈ പോഷകങ്ങള്‍ ലഭിക്കുന്നത്. എന്താണ് കഴിക്കുന്നത് എന്നത് പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…. * Read More…
ചട്‌ണിയും സാമ്പാറും ഒരിക്കലും ഈ പാത്രങ്ങളില്‍ സൂക്ഷിക്കരുത്; ഭക്ഷണം കഴിക്കാവുന്നവയും വേണ്ടാത്തതും
എന്തെല്ലാം ഭക്ഷണം കഴിക്കണം എന്തെല്ലാം വേണ്ടായെന്ന് വയ്ക്കണം എന്നതിനെപ്പറ്റി പലപ്പോഴും പലവര്‍ക്കും സംശയമുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണമെന്നതിനെപ്പറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു.148 പേജുള്ള ഇ- ബുക്ക് ഇപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതില്‍ ഓരോ പ്രായക്കാരും എന്തെല്ലാം ഡയറ്റ് ഫോളോ ചെയ്യണം, പാചകകുറിപ്പുകള്‍, എങ്ങനെ അത് പാചകം ചെയ്യണമെന്നൊക്കെ ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംക്രമികേതര രോഗങ്ങളില്‍ ഭൂരിഭാഗവും Read More…