പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം Read More…

