Oddly News

ഗുജറാത്ത് തെരുവുകളിൽ ഓട്ടോ ഓടിച്ച് നോർവീജിയൻ മേയർ! സർപ്രൈസ് കണ്ട് അമ്പരന്ന് ജനങ്ങൾ- വീഡിയോ

ഗുജറാത്തിൽ പര്യടനം നടത്തുന്നതിനിടെ സ്വയം ഓട്ടോറിക്ഷ ഓടിച്ച് യാത്ര ചെയ്ത നോർവീജിയൻ മേയറുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിലുള്ള പോർസാംഗർ മുൻസിപ്പാലിറ്റിയുടെ നിലവിലെ മേയറായ ജോ ഇംഗ് ഹെസ്ജെവിക് ആണ് ഗുജറാത്തിലെ ലിംഡിയിൽ പ്രാദേശിക വാസിയായ ഒരാളോടൊപ്പം യാത്ര ചെയ്തത്. ഈ അപൂർവ്വ കാഴ്ച പ്രദേശവാസിയായ ഒരു എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി മേയറെ കണ്ടുമുട്ടിയ എഞ്ചിനീയർ അദ്ദേഹത്തിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് അദ്ദേഹം നോർവേയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ Read More…