Lifestyle

നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം എപ്പോൾ ഉപേക്ഷിക്കണം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും നിങ്ങള്‍ ഉപയോഗിക്കാറില്ലേ. പല വിഭവങ്ങളും അതില്‍ ഉണ്ടാകാം. അതിനുപരിയായി പാചകത്തിന് ശേഷം അത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സ്‌പോഞ്ചോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് തുടച്ചുനീക്കിയാല്‍ മതി. അത് കൂടാതെ എണ്ണയും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. ആരോഗ്യം കാത്തു സൂക്ഷിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷനാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. എന്നാല്‍ കുറച്ച് കാര്യം ശ്രദ്ധിക്കണം. ചില ബ്രാന്‍ഡുകള്‍ നോണ്‍ സ്റ്റിക്ക് പാനുകള്‍ക്ക് സെറാമിക് കോട്ടിങ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പതിവായി Read More…

Health

നോണ്‍ സ്‌റ്റിക്‌ പാനുകള്‍ അമിതമായി ചൂടാക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത്‌ ടെഫ്‌ളോണ്‍ ഫ്‌ളൂ

നമ്മുടെ പാചകത്തില്‍ കൂുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടെഫ്‌ലോണ്‍കോട്ടിങ്ങോട് കൂടിയ നോണ്‍ സ്റ്റിക് പാനുകള്‍. എന്നാല്‍ അമിതമായി ഇവ ചൂടാക്കുന്നതിലൂടെ ഇതില്‍ നിന്ന് വരുന്ന രാസവസ്തു ടേഫ്‌ളോണ്‍ ഫ്‌ളുവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെഫ്‌ളോണ്‍ ആവരണത്തിലെ രാസവസ്‌തുവായ പിഎഫ്‌എ ‘ഫോര്‍എവര്‍ കെമിക്കലുകള്‍’ എന്ന്‌ കൂടി അറിയപ്പെടുന്നവയാണ്. ഇവ ആയിരക്കണക്കിനു വര്‍ഷം നാശമില്ലാത്തവയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പനിപോലുള്ള ഈ രോഗം 267 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോണ്‍സ്റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും അധികമായി ചൂടാകുമ്പോള്‍ Read More…

Health

നോണ്‍സ്റ്റിക് പാത്രത്തിലെ പാചകം ആരോഗ്യകരമല്ലേ? ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബംതന്നെ രോഗികളാകാം

പാചകത്തെ സ്‌നേഹിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇന്ന് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിച്ചു കൂടാനാവില്ല. എണ്ണ ഇല്ലാതെയോ എണ്ണ കുറച്ച് ഉപയോഗിച്ചോ പാചകം ചെയ്യാമെന്നതാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ പ്രിയങ്കരമാകാന്‍ കാരണം. എണ്ണ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. അതിനാല്‍ ആധുനിക പാചകത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ചീനച്ചട്ടിയായും തവയായും കലമായും ഒന്നിലധികം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ഇവയുടെ വിവിധതരം ശ്രേണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില്ലന്‍ പരിവേഷം ഭക്ഷണം Read More…