ഒരു കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാറുണ്ട്. അതില്‍ പ്രധാനമായത് വേസ്റ്റ് മാനേജ്മെന്റും വെള്ളത്തിന്റെ പ്രശ്നവുമായിരിക്കും. എന്നാല്‍ ചൈനക്കാരിയായ ഒരു സ്ത്രീ ഉയര്‍ത്തിയിരിക്കുന്നത് വളരെ വിചിത്രമായ ആരോപണമാണ്. അതും തന്റെ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയില്‍ താമസിക്കുന്നയാള്‍ക്കെതിരെയാണ്. ഇവര്‍ക്ക് ശബ്ദത്തിനോട് വളരെ അധികം അസഹിഷ്ണുതയാണ്. മുകളിലെ താമസക്കാര്‍ രാത്രിക്കാലത്ത് ബാത്റൂം പോലും ഉപയോഗിക്കരുതെന്ന്ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. വാങ്ങ് എന്ന് പേരുള്ള ഈ സ്ത്രീ താമസിക്കുന്നത് ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ്. Read More…