അരികള്‍ പല തരത്തിലുണ്ട്. ചിലതിന് വേവിനായി അധികം സമയം ആവശ്യമാണ്. മറ്റ് ചിലതിനാവട്ടെ അധിക സമയം വേണ്ട. എന്നാല്‍ ഇതിലൊന്നുംപെടാതെ വേവിക്കുക പോലും വേണ്ടാത്ത അരിയെപ്പറ്റി നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ അരിയുണ്ട്. അസാമില്‍ ഉല്പാദിപ്പിക്കുന്ന ഈ അരിയുടെ പേര് അഗോണിബോറ എന്നാണ്. അരി വെള്ളത്തില്‍ കുതിര്‍ത്തി വച്ചാല്‍ അവ കഴിക്കാനായി തയാറായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഇത് സൗകര്യപ്രദം മാത്രമല്ല പോഷക ഗുണങ്ങളും നിറഞ്ഞതാണ്. അഗോണിബോറ അരി പ്രധാനമായും പടിഞ്ഞാറന്‍ അസാമിലെ ഗ്രാമപ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. Read More…