ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് Read More…