ഡെഹ്‌റാഡൂണ്‍: രാജ്യത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച നിതാരി പരമ്പരക്കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സുരീന്ദര്‍ കോലിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിദ്വാറിലുള്ള ചായക്കടയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് കോലി ഹരിദ്വാറില്‍ ചായക്കട നടത്തിവരികയായിരുന്നു. സപ്ത് സരോവര്‍ റോഡിലെ ലാല്‍മാത ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കടയിലാണ് മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസാണ് മരിച്ചത് സുരീന്ദര്‍ കോലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അല്‍മോറയിലുള്ള Read More…

