ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം Read More…