Health

വിറ്റാമിൻ ഡി കുറഞ്ഞാൽ ഹൃദയകോശങ്ങൾക്ക് ഭീഷണി എന്ന് പുതിയ കണ്ടെത്തൽ- മുന്നറിയിപ്പുമായി ICMR-NIN പഠനം

വിറ്റാമിൻ ഡിയുടെ കുറവ് കോശങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ബലഹീനമാക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഹൈദരാബാദിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ (ICMR-NIN) ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘സ്റ്റീറോയിഡ്സ്’ എന്ന അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിൽ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് വിറ്റാമിൻ ഡിയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർ പഠനവിധേയമാക്കിയത്. വിറ്റാമിൻ ഡി വളരെ കുറഞ്ഞ അളവിൽ ലഭിച്ച എലികളുടെ ഹൃദയത്തിൽ ഓക്സിഡേറ്റീവ് നാശനഷ്ടങ്ങൾ വർദ്ധിച്ചതായി Read More…