Featured Sports

അച്ഛനും അമ്മയ്ക്കും മുന്നിൽ നിഖിലിന്റെ ‘മാൻ ഓഫ് ദ് മാച്ച്’ ഷോ! ഓസ്ട്രേലിയയുടെ വിജയശിൽപ്പിയായി ഡൽഹിക്കാരൻ

മെൽബൺ (ഓസ്ട്രേലിയ) : മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ (എംസിജി) ഈ രാത്രി നിഖിൽ ചൗധരിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 66 റൺസ് നേടിയതും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതും മാത്രമായിരുന്നില്ല ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കിയത്. ഇന്ത്യയിൽ നിന്ന് തന്റെ കളി നേരിൽ കാണാനായി ആദ്യമായി എത്തിയ മാതാപിതാക്കളുടെ മുന്നിൽവെച്ച് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടാനായത് ഇന്ത്യൻ വംശജനായ ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടർക്ക് ഇരട്ടി സന്തോഷമായി. ഡൽഹിയിൽ ജനിച്ച നിഖിൽ ചൗധരി ഇംഗ്ലണ്ടിനെതിരായ Read More…