ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…