Featured Good News

പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; യുപി സ്വദേശിനി IFS ഓഫീസർ; ആരാണ് നിധി തിവാരി?

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്‌ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പ്രൈവറ്റ്‌ സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്‌. പ്രധാനമന്ത്രിയുടെപ്രൈവറ്റ്‌ സെക്രട്ടറി തസ്‌തികയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തികളിലൊരാളാകും നിധി തിവാരി. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. Read More…