പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ വയലിനിസ്റ്റ് എന്‍.എച്.ഭാസ്കര്‍ (50) ജയിലിലായി. സെപ്റ്റംബറിലെ യുഎസ് ടൂറിനിടെ ഭാസ്കര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഇതിന് പിന്നാലെ നവംബര്‍ ആറിന് ഭാസ്കറിനെ ബോസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ മാസച്യൂസറ്റ്സ് ജയിലിലുള്ള ഇയാളെ കലിഫോര്‍ണിയ ജയിലിലേക്ക് മാറ്റും. കലിഫോര്‍ണിയ കോടതി വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആയിരുന്നു നടപടി. മൈസൂരു സ്വദേശിയായ ഭാസ്കര്‍ കര്‍ണാടിക് സംഗീതത്തില്‍ വയലിന്‍ വായിച്ചാണ് പ്രശസ്തനാകുന്നത്. യുഎസ് ടൂറിനിടെ 18 തികയാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തി. Read More…

