Crime

രണ്ട് കത്തികളുമായി ടൈംസ് സ്ക്വയറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ പോലീസ് വെടിവെച്ചുകൊന്നു- വീഡിയോ

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ തിങ്കളാഴ്ച രണ്ട് കത്തികളുമായി എത്തിയ യുവതി രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത യുവതിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കത്തികളുമായി എത്തിയ യുവതിയെ വനിതാ ഓഫീസർ അടക്കം അഞ്ചോ ആറോ പൊലീസുകാർ വളയുന്നത് വീഡിയോയിൽ കാണാം. പൊലീസുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് യുവതി കത്തികളുമായി ഒരു Read More…

Featured Oddly News

സിനിമയല്ല, യഥാർത്ഥ ഹീറോ! കുതിരപ്പുറത്ത് കുതിച്ചുപാഞ്ഞ് കള്ളനെ പിടികൂടി പൊലീസ്; വൈറലായി വീഡിയോ

മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ നടന്ന ഒരു ബാഗ് മോഷണശ്രമവും അതിനെത്തുടർന്നുണ്ടായ സിനിമാറ്റിക്കായ ചേസിംഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബുധനാഴ്ച രാവിലെ വെസ്റ്റ് 72-ാം സ്ട്രീറ്റിൽ വെച്ചാണ് ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പതിവ് പോലീസ് ജീപ്പുകൾക്ക് പകരം കുതിരപ്പുറത്തെത്തിയ ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസറാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയത്. ‘കെല്ലി’ എന്ന് പേരുള്ള തന്റെ പോലീസ് കുതിരയുമായി ഓഫീസർ തിരക്കേറിയ തെരുവുകളിലൂടെ കുതിച്ചുപായുന്ന ദൃശ്യങ്ങൾ പോലീസിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ Read More…