രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്വാളില് നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്. 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. Read More…

