മുംബൈ ∙ മഹാരാഷ്ട്രയിൽ നദിയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ടു കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, ഭാര്യ സ്വപ്ന പാട്ടീൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ താപി നദിയിൽ രണ്ട് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട പ്രാദേശികവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂട്ടിയിട്ട ഇരുമ്പ് ചങ്ങല ഉപയോഗിച്ച് യുവാവിന്റെയും യുവതിയുടെയും Read More…
Tag: Newlywed Couple
വരനെ തോക്കിൻ മുനയിൽ നിർത്തി വധുവിനെ മുൻകാമുകൻ സിനിമാ സ്റ്റൈലില് തട്ടികൊണ്ടുപോയി
ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹദിവസം ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം വധൂവരന്മാർ മടങ്ങുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിൽ വെച്ച് മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. വരനായ ഹരിബന്ധു പട്ടേലിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതിയും കൂട്ടാളികളും ചേർന്ന് വധുവിനെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് Read More…
നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ഇരുവരും വഴക്കിടുന്ന വീഡിയോ ?
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിനുള്ളിൽ വെച്ച് കടുത്ത വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2025 ഡിസംബർ 18 വ്യാഴാഴ്ച രാത്രി തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളി-ആലർ റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാർവ്വതിപുരം മന്യം ജില്ലയിലെ ഗരുഗുബില്ലി മണ്ഡലത്തിലെ രാവുപ്പള്ളി സ്വദേശികളായ കൊരാട സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. ഇരുവരും Read More…
‘അതൊക്കെ ഇനിയും ആകാമല്ലോ?’ മെസ്സിയെ കാണാൻ ഹണിമൂൺ റദ്ദാക്കി നവദമ്പതികൾ- വീഡിയോ
ഫുട്ബോൾ താരം ലയണൽ മെസ്സി തന്റെ നാല് നഗരങ്ങളിലെ “GOAT ഇന്ത്യാ ടൂറി”ന്റെ (Greatest of All Time India Tour) ഭാഗമായി കൊൽക്കത്തയിൽ എത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. താരത്തെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം പലരും പങ്കുവെച്ചപ്പോൾ, ഒരു നവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടി. മെസ്സിയെ നേരിട്ട് കാണാൻ വേണ്ടി തങ്ങളുടെ ഹണിമൂൺ യാത്ര അവർ റദ്ദാക്കി എന്ന് ഇവർ വെളിപ്പെടുത്തി. താനും ഭർത്താവും ഡിസംബർ 5-ന് Read More…
മിസെല്വര്ഷത്തിനിടെ ഭൂഗർഭബങ്കറിൽ നൃത്തംചെയ്യുന്ന ജെറുസലേം നവദമ്പതികൾ: വീഡിയോ വൈറൽ
ഇസ്രായേലിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നിരവധി ജീവൻ എടുത്ത ഈ അപ്രതീക്ഷിത ആക്രമണത്തിൽ പലരും സ്തബ്ധരായി. എന്നാൽ ഇതിനിടയിലും ധൈര്യം കൈവിടാതെ ചിലർ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളെ ആഘോഷമാക്കിയെന്ന് തെളിയിക്കുകയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന ഒരു ഹൃദയ സ്പർശിയായ വീഡിയോ. ഇസ്രയേലിനു നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ നൃത്തം ഒരു ഭൂഗർഭ ബങ്കറിൽ പങ്കിടുന്ന ജെറുസലേം നവദമ്പതികളുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇത്. വീഡിയോ ഇതിനോടകം സോഷ്യൽ Read More…





