ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സൊഹ്‌റാന്‍ മംദാനിയുടെ നാലുകൊല്ലം മുന്‍പുള്ള ഒരു എക്‌സ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആ കുറിപ്പില്‍ ഉള്ളതാകട്ടെ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും. എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്ക് നഗരത്തിന് ഇപ്പോള്‍ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നു പറഞ്ഞാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പങ്കുവെച്ച പുതുച്ചേരി സിപിഎമ്മിന്റെ ട്വീറ്റ് മംദാനി റീട്വീറ്റ് ചെയ്തത്. 2020 ഡിസംബർ 27-ന് ആയിരുന്നു Read More…

