ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന 32കാരനായരാംകേശ് മീണയെ കൊന്ന് മൃതദേഹം ഫ്‌ളാറ്റിലിട്ട് കത്തിച്ച സംഭവത്തില്‍ ലിവ്ഇന്‍ പങ്കാളിയായ യുവതിയടക്കം മൂന്നുപേര്‍ പൊലീസ് പിടിയില്‍. യുവതി മുന്‍ കാമുകനുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു . ഗൂഢാലോചനയിലെ മൂന്നാമത്തെയാൾ ഇവരുടെ പൊതു സുഹൃത്താണ്. മീണയെ കൊലപ്പെടുത്തിയ കേസില്‍ അമൃത ചൗഹാന്‍, ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സുഹൃത്തായ സന്ദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആറിനാണ് രാംകേശ് മീണയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. Read More…
Tag: New Delhi News
അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി
ന്യൂഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പീഡന പരാതിയുമായി വിദ്യാർഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ്പ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥിനികളോട് ചൈതന്യാനന്ദ മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങൾക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കി. 32 വിദ്യാർഥികളാണ് പരാതി കൊടുത്തത്. ഇതില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇതേ Read More…
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗീയറില്‍ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; 94 മിനിറ്റ് അതിസാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ
സാഹസിക യാത്രയാകാം, പക്ഷേ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? വിമാനത്തിനടിയിൽ വീൽ അറയിൽ (ലാന്‍ഡിംഗ് ഗീയറില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അതിസാഹസിക യാത്രയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്, എന്നാൽ വിമാനം മാറി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ഏറെക്കുറെ Read More…



