ഹോംവർക്ക് ചെയ്യുന്നതിനിടെ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന മകന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അമ്മയെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. ധൻബാദിൽ നിന്നുള്ള സലോനി അഗർവാൾ എന്ന യുവതിക്കാണ് ഇൻസ്റ്റാഗ്രാമിൽ വ്യാപക വിമർശനം നേരിടേണ്ടി വന്നത്. സലോനി പങ്കുവെച്ച വീഡിയോയിൽ, ഹോംവർക്ക് ചെയ്യുമ്പോൾ താൻ ശ്വസിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് കുട്ടി അമ്മയോട് പറയുന്നതാണ് കാണുന്നത്. എന്നാൽ അമ്മ ആകട്ടെ മകനെ ആശ്വസിപ്പിക്കുന്നതിനുപകരം, അവനെ പരിഹാസത്തോടെ ചോദ്യം ചെയ്യുകയാണ് . “കുറച്ചുമുൻപ് കളിച്ചോണ്ടിരുന്നപ്പോൾ നീ നന്നായി ശ്വസിക്കുന്നുണ്ടായിരുന്നല്ലോ” ചോദ്യത്തിന് എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് കൊച്ചുകുട്ടി Read More…