Oddly News

മാഗി പാക്കറ്റിൽ പുഴുക്കൾ? വൈറൽ വീഡിയോയിൽ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ!

മുംബൈയിലെ ഒരു ഉപഭോക്താവ് മഗ്ഗി നൂഡിൽസ് പാകം ചെയ്യുന്നതിനിടെ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി പരാതിപ്പെട്ടതിനെ തുടർന്ന് നെസ്ലെ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തുടനീളം വൻതോതിൽ ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് മഗ്ഗി പാകം ചെയ്യുന്നതിനിടെ പ്രാണികളെ കണ്ടെത്തിയത്. പാക്കറ്റിൽ 2027 ഫെബ്രുവരി വരെയുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാലിഡിറ്റി കാലാവധിക്കുള്ളിലുള്ള ഉൽപ്പന്നത്തിൽ എങ്ങനെ ഇത്തരത്തിൽ പ്രാണികൾ വന്നു എന്നതിനെക്കുറിച്ച് ഉയർന്ന Read More…