Celebrity Featured

‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി

നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന Read More…