Featured Oddly News

മലയാളിക്ക് പറ്റുമോ ഈ പണി! അയൽപക്കത്തെ ഗോസിപ്പ് വിറ്റ് സ്ത്രീ സ്വന്തമാക്കിയത് 2 വീടുകൾ! വില്‍ക്കുന്നത് 200 രൂപ മുതല്‍ 17,000 വരെ

കൊളംബിയയിലെ അർമേനിയ നഗരത്തിൽ, 67 കാരിയായ മിര്യാം എല്ലാ ദിവസവും രാവിലെ തന്റെ വീടിന്റെ പൂമുഖത്ത് ഒരു നോട്ട്ബുക്കുമായി ഇരിപ്പുറപ്പിക്കും. ഒറ്റനോട്ടത്തിൽ വാർധക്യകാലത്തെ ഒരു വിശ്രമ വിനോദമെന്ന് തോന്നാമെങ്കിലും, സംഗതി അതല്ല. അയൽപക്കത്തെ ഓരോ ചലനങ്ങളും, സംഭാഷണങ്ങളും, തർക്കങ്ങളും വിടാതെ കുറിച്ചുവയ്ക്കുന്ന ഒരു ‘പ്രഫഷനൽ ഗോസിപ്പർ’ ആണ് മിര്യാം. ഗോസിപ്പുകൾ കേവലം വർത്തമാനങ്ങളല്ല, മറിച്ച് അതിവേഗം പണമാക്കി മാറ്റാൻ കഴിയുന്ന ലാഭകരമായ ഒരു വരുമാന മാർഗമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഈ 67കാരി. മിര്യമിന്റെ വിവരശേഖരണം തികച്ചും Read More…