Oddly News

എയർഹോസ്റ്റസ് മോഹം ഉപേക്ഷിച്ച് ഹിമാചലിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവറായ നേഹ താക്കൂർ- യൂട്യൂബിൽ തരംഗം- വീഡിയോ

കുട്ടിക്കാലത്ത് ലോറികളോടുണ്ടായിരുന്ന കൗതുകമാണ് നേഹ താക്കൂറിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അച്ഛൻ ലോറി ഓടിക്കുന്നത് കണ്ടുവളർന്ന നേഹ, പിന്നീട് എയർ ഹോസ്റ്റസ് പരിശീലനം നേടിയിട്ടും ഒടുവിൽ ഡ്രൈവിംഗ് സീറ്റ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ജനിച്ച നേഹയുടെ ജീവിതം അച്ഛന്റെ ജോലി കാരണം ലോറികളുമായി ഏറെ അടുത്തതായിരുന്നു. സ്കൂളിൽ കൊണ്ടുവിട്ടിരുന്നത് പോലും അച്ഛന്റെ ലോറിയിലായിരുന്നു. ആ കാഴ്ചകൾ നേഹയിൽ വലിയ സ്വാധീനം ചെലുത്തുകയും അച്ഛൻ അവളുടെ ആദ്യത്തെ റോൾ മോഡലായി മാറുകയും ചെയ്തു. View this post Read More…