നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് വമ്പന്‍ ഹിറ്റായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ ഗാനമായ ”നീല നിലവേ” എന്ന ഗാനം വളരെയേറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റാ റീല്‍സിലുമൊക്കെ വലിയ ഹിറ്റായിരുന്നു ഈ ഗാനം. ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിലെ വൈറല്‍ സ്റ്റെപ്പുകളും ഷെയ്‌ന്റെയും മഹിമയുടേയും കോംബോയും ഒക്കെ ഉള്‍പ്പെടുത്തി കൊണ്ടാണ് Read More…