Spotlight

“എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും”; മിനി കൂപ്പർ ഇടിച്ചുതെറിപ്പിച്ച് 3 ജീവനുകളെടുത്ത 18കാരൻ

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 21 വയസുകാരായ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ചായ കുടിച്ച ശേഷം മടങ്ങുന്ന വഴിയായിരുന്നു ദുരന്തം. പിന്നാലെ മറ്റ് രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കളുടെ കൺമുന്നിൽ വച്ചാണ് മൂവരും മരിച്ചുവീണത്. അങ്കമാലി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ്, Read More…