തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടി നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ സിനിമയില്‍ വൈവിദ്ധ്യങ്ങളുടെ തമ്പുരാന്‍ കമലിനെ അവര്‍ ഉലകനായകനെന്നും ആദരിച്ച് വിളിക്കുന്നു. തമിഴില്‍ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍സ് കമലിനൊപ്പം മാത്രമാണ് നായികയായി ആരാധകര്‍ കണ്ടിട്ടില്ലാത്തത്. നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന് കാരണം കമലിനോടുള്ള നയന്‍സിന്റെ പേടിയാണെന്ന് വിവരമുണ്ട്. സിനി ഉലകം അടക്കമുള്ള സിനിമാ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം Read More…
Tag: nayanthara
ശരിക്കും ലേഡിസൂപ്പര്‍സ്റ്റാര്‍ ആരാണ്? നയന്‍താരയോ തൃഷയോ? കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര് ?
തമിഴ്‌സിനിമയില്‍ സൂപ്പര്‍നായികമാരായ നയന്‍താരയ്ക്കും തൃഷയ്ക്കും സമാനതകള്‍ ഏറെയാണ്. രണ്ടുപേരും സുഹൃത്തുക്കളാണ് എന്നതിനപ്പുറത്ത് അനേകം തവണ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലുമൊക്കെപെട്ട് കരിയര്‍ തകരുന്ന ഘട്ടത്തില്‍ എത്തിവരാണ്. പിന്നീട് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും സിനിമാവേദിയുടെ നെറുകയില്‍ കയറി നില്‍പ്പുറപ്പിച്ചിരിക്കുകയുമാണ്. കൈനിറയെ ചിത്രങ്ങളുള്ള ഇരുവരില്‍ ആരാണ് കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളുടെ ചര്‍ച്ച. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍സിന്റെ കയ്യില്‍ മണ്ണങ്ങാട്ടി, നയന്‍താര 75, ടെസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളുണ്ട്. തമിഴ്‌സിനിമയിലെ വലിയൊരു ക്രൗഡ്പുള്ളറായ നയന്‍സിന് പ്രതിഫലം 10 Read More…
രാജാറാണിയ്ക്ക് 10 വര്‍ഷം; നയന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞ് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ആറ്റ്‌ലി
ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ തമിഴില്‍ നിന്നും ബോളിവുഡിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായിട്ടാണ് ആറ്റ്‌ലി മാറിയിരിക്കുന്നത്. ജവാന്റെ വന്‍ വിജയത്തിനിടയില്‍ താരത്തിന്റെ സംവിധാനതുടക്കമായിരുന്ന നയന്‍താരയും ആര്യയും പ്രധാനവേഷത്തില്‍ എത്തിയ രാജാറാണിയുടെ പത്താം വാര്‍ഷികത്തിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജവാന്റെ മെഗാ വിജയത്തോടെ പ്രശസ്തനായ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് അറ്റ്ലി ഇപ്പോള്‍ മികച്ച തിരക്കിലാണ്. സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന മാസ് ആക്ഷന്‍, അടുത്തിടെ ഇന്ത്യന്‍ Read More…
100 കോടിയുടെ ഫ്‌ളാറ്റ്, 50 കോടിയുടെ സ്വകാര്യ വിമാനം, ഹൈഎന്‍ഡ് വാഹനങ്ങള്‍; നയന്‍സ് വെറും സിനിമാനടി മാത്രമല്ല
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ വിളിപ്പേര്. ഒറ്റയ്ക്ക് ഒരുസിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് നയന്‍സ്. നടി എന്നതിനപ്പുറത്ത് രാജ്യത്തെ ഏറ്റവും സുന്ദരിയും ധനികയുമായ സ്ത്രീയാണ് നയന്‍താര. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 200 കോടി രൂപയോളമാണ് ആസ്തി കണക്കാക്കുന്നത്. ബംഗ്‌ളാവുകള്‍, ആഡംബര കാറുകള്‍ ഇന്ത്യയിലും വിദേശത്തുമായി വന്‍കിട ബിസിനസുകളില്‍ നിക്ഷേപം, സ്വകാര്യ വിമാനം പോലും താരത്തിനുണ്ട്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ നീളുന്ന നാല് ആഡംബര സ്വത്തുക്കളില്‍ Read More…
1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?
റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…
ജവാനില്‍ തന്നേക്കാള്‍ പ്രാധാന്യം ദീപികയ്ക്ക് നല്‍കിയത് ഞെട്ടിച്ചു; ബോളിവുഡ് കഥകള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ നയന്‍സ്
തെന്നിന്ത്യയില്‍ കൈനിറയെ അവസരങ്ങളുള്ള നയന്‍താരയെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കാനുള്ള ശേഷി കൊണ്ട് അവര്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന താരത്തിനെ ബോളിവുഡ് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ് ജവാനിലൂടെ ബോളിവുഡില്‍ എത്തിയ നടിയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം ഇത്രയൂം താമസിച്ചത്. എന്നാല്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നാണ് പുതിയ വിവരം. ഇതിന് കാരണമായത് ഷാരൂഖ് നായകനായി വന്‍ വിജയം വരിച്ച ‘ജവാന്‍’ സിനിമയും. ചിത്രത്തിലെ Read More…
യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സിനിമയില്‍ നയന്‍താര നായിക; മണ്ണങ്ങാട്ടി സിന്‍സ് 1960 ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ബോളിവുഡ് എന്‍ട്രിയുടെ തരംഗം ഇപ്പോഴും തുടരുകയാണ്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ‘ജവാന്‍’ വന്‍ ഹിറ്റായതോടെ നയന്‍സിന്റെ പ്രശസ്തി ബോളിവുഡില്‍ നിറയുകയാണ്. തമിഴില്‍ ജയം രവിയുടെ സൈക്കോ ത്രില്ലര്‍ ചിത്രമായ ‘ഇരൈവന്‍’ ആണ് നയന്‍സിന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. സെപ്തംബര്‍ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ ആകാംഷയാണ് ഉയര്‍ത്തുന്നത്. ഇതിനിടയില്‍ വിനായക ചതുര്‍ത്ഥി സ്പെഷ്യലായി അവളുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അനാച്ഛാദനം ചെയ്തു. പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയ്ക്കൊപ്പമുള്ള സിനിമയാണ് Read More…
ഈ സിനിമയൊക്കെ എത്രകാലം കാണും? നയന്‍താര ബിസിനസ് രംഗത്തേയ്ക്ക്, ബുദ്ധിപരമായ തീരുമാനമെന്ന് ആരാധകര്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയെന്നാകും ചിലപ്പോള്‍ മിക്കവരുടേയും ഉത്തരം. ടെലിവിഷന്‍ താരമായി കരിയര്‍ തുടങ്ങുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് വളരുകയും ചെയ്ത നയന്‍സിന്റെ ജീവിതം തന്നെയാണ് ഉദാഹരണവും. കരിയറില്‍ പല തവണ വിവാദങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ അതിനെയെല്ലാം അനായാസം മറികടന്ന് ഉജ്വല തിരിച്ചുവരവ് കാട്ടിയ നയന്‍സ് സിനിമയ്‌ക്കൊപ്പം മോഡലിംഗും ബിസിനസിലുമെല്ലാം തിളങ്ങുകയാണ്. അഭിനയത്തില്‍ നിന്നുള്ള തന്റെ വരുമാനം പലതിലും നിക്ഷേപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചില കമ്പനികളുടെ പരസ്യ അംബാസഡര്‍ Read More…
മണിരത്‌നം സിനിമയില്‍ കമല്‍ഹാസന്റെ നായികയായി ത്രിഷ; നടിയ്ക്ക് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍
തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ Read More…