Movie News

‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?

കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…

Movie News

ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് സാമന്ത ഉപേക്ഷിച്ച വേഷം?

ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ Read More…

Movie News

നയന്‍താരയേക്കാള്‍ എന്തുകൊണ്ട് ദീപികയുടെ ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍: വെളിപ്പെടുത്തി ജവാന്‍ സംവിധായകന്‍

ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ നായികമാരായി എത്തിയത് നയന്‍താരയും ദീപിക പദുക്കോണുമായിരുന്നു. അടുത്തിടെ ഫിലിംഫെയറിന് നല്‍കായി അഭിമുഖത്തില്‍ ആറ്റലി ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ജവാനിലെ ദീപികയുടെ സീനുകളില്‍ കൂടുതലും ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തിന്റെ കാരണവും ആറ്റലി പറയുന്നു. ദീപിക പദുക്കോണിന് വളരെയധികം സംസാരിക്കുന്ന കണ്ണുകളുണ്ട് അതുകൊണ്ടാണ് കൂടുതലായി ക്ലോസപ്പ് ഷോട്ടുകളിലേയ്ക്ക് പോയത്. സിനിമയില്‍ Read More…

Movie News

പ്രണയകാല ഓര്‍മ്മകള്‍; നാനും റൗഡിതാന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ച് വിഘ്‌നേഷും നയന്‍താരയും

നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ Read More…

Celebrity Featured

പൂളിന്റെ അരികില്‍ അമ്മയും മകനും: ഉയിരിനൊപ്പം നയന്‍താരയുടെ വൈറല്‍ വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് Read More…

Movie News

അതിന് ശേഷം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷ് വിസമ്മതിച്ചു; പിന്നീടൊരിക്കലും അഭിനയിച്ചില്ല…!

തെന്നിന്ത്യയില്‍ താരറാണിയാണ് നയന്‍ താര. ധനുഷാകട്ടെ നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും. ഇന്ത്യയിലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ചവരാണ്. എന്നാല്‍ ഇരുവരും ആദ്യ സിനിമയില്‍ ഒന്നിച്ചപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടിയായിരുന്നത്രേ. യാര്‍ഡി നീ മോഹിനി എന്ന ചിത്രത്തിലായിരുന്നു നയന്‍താരയ്ക്കൊപ്പം ധനുഷ് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ നയന്‍സിനെ നായികയാക്കിയപ്പോള്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ ആളാണ് ധനുഷ്. നയന്‍താരയ്ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടി തോന്നിയതിന് കാരണം Read More…

Celebrity Featured

കോക്ക്നട്ട് സ്മൂത്തിയാണ് നയന്‍സിന്റെ ബ്യൂട്ടി സീക്രട്ട്, ന്യൂട്ട്രീനിസ്റ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം

തെന്നിന്ത്യന്‍ താരറാണിയും തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല സൗന്ദര്യവും പ്രേക്ഷകര്‍ എപ്പോഴും ആരാധിക്കുന്നതാണ്. നയന്‍താര അടക്കമുള്ള താരസുന്ദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ആകാരവടിവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും ആരാധകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്. നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ അളവിൽ ആരോഗ്യകരമായ Read More…

Movie News

ഹൊറര്‍ സിനിമ നയന്‍താരയ്ക് പേടി? രാഘവേന്ദ്ര ലോറന്‍സ് നായകനായ ഹൊറര്‍ഫിലിമില്‍നിന്ന് താരം പിന്‍മാറി

പ്രേതസിനിമകളിലെ സ്ഥിരം നായകന്‍ രാഘവേന്ദ്ര ലോറന്‍സിനൊപ്പം ഒന്നാന്തരം ഹൊറര്‍ സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നും നയന്‍താര പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അതും ലോകേഷ് കനകരാജിന്റെ കഥയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രത്‌നകുമാര്‍ സംവിധാനം ചെയ്യാനിരുന്നപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നു ഇതെന്നും രാഘവേന്ദ്ര ലോറന്‍സുമായി ആദ്യമായി നടിക്ക് ഒരുമിക്കാന്‍ കിട്ടിയ അവസരമായിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ എല്ലാം അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കെ നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നെന്നും അതുകൊണ്ട് പകരം രാഘവേന്ദ്ര ലോറന്‍സിനെ നായകനാക്കി മറ്റൊരു തിരക്കഥ Read More…

Movie News

ചരിത്രം കുറിച്ച് ജവാന്‍: 1100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രം

ജവാന്‍ അതിന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ചിത്രം പുതിയൊരുനേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ ജവാന്റെ കുതിപ്പ് തുടങ്ങിയിട്ട് ഒരുമാസമായി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി 1100 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് കൂടി ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോെട 2023-ലെ ഏറ്റവും കളക്ക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം അറ്റ്‌ലി നിര്‍മിച്ച ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഷാരുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയാണ് ഇന്‍സ്റ്റ്രഗാമിലൂടെ ജവാന്റെ നേട്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ബോക്‌സ് ഓഫീസില്‍ Read More…