നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് Read More…
Tag: nayanthara
ധനുഷുമായി തര്‍ക്കത്തിനിടയില്‍ പുതിയ സിനിമയുമായി നയന്‍സ് ; റാക്കയി ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു
നടന്‍ ധനുഷുമായി നടക്കുന്ന നിയമപോരാട്ടത്തിനിടയില്‍ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വരികയാണ് നയന്‍താര. ഒന്നിനുപുറകെ ഒന്നായി റിലീസിനൊരുങ്ങുന്ന നിരവധി പ്രൊജക്റ്റുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നയന്‍താര തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ നയന്‍സ് തന്റെ അടുത്ത ചിത്രമായ റാക്കയി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നടി പങ്കുവെച്ചത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ആരാധകരെ വളരെയധികം ആകര്‍ഷിച്ചു. ഒരു അമ്മയുടെ ഊഷ്മളതയും ഒരു യഥാര്‍ത്ഥ പോരാളിയുടെ അസംസ്‌കൃതതയും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണെന്ന സുചന നല്‍കുന്നതാണ് ടീസര്‍. സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ചിത്രം Read More…
എന്റെ അഭിനയം മോശമായെങ്കില്‍ ക്ഷമിക്കണം; നയന്‍സ് ധനുഷിനോട് ക്ഷമ പറയുന്ന പഴയ വീഡിയോ വൈറലാകുന്നു
നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…
നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിന്റെ മുന്‍കാല സിനിമയിലെ മലയാളി നായികമാര്‍
തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന ചിത്രത്തിനായി ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ സിനിമാ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി കോപ്പിറൈറ്റ് ചോദിച്ച നടന്‍ ധനുഷിന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ തമിഴ്‌സിനിമാ വേദിയിലെ സംഭാഷണ വിഷയം. സംഭവത്തില്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികളും ധനുഷിന്റെ മുന്‍ നായികമാരും ആയിരുന്ന പാര്‍വ്വതി തിരുവോത്തും അനുപമാ പരമേശ്വരനും നസ്രിയയും ഐശ്വര്യാലക്ഷ്മിയും ഗൗരി ജി കിഷനുമെല്ലാം. Read More…
നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര Read More…
‘ജൂണിയര്‍ എന്‍ടിആര്‍ അരവട്ടന്‍, പ്രഭാസ് മുഴുവട്ടന്‍’ ; അന്ന് നയന്‍താര പറഞ്ഞത്
തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളാണ് നയന്‍താരയും ജൂണിയര്‍ എന്‍ടിആറും. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കി നയന്‍സ് ഒറ്റയ്ക്ക് സിനിമാ വിജയിപ്പിക്കാന്‍ ശേഷിയുള്ള നടിയായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ എന്‍ടിആര്‍ തന്റെ സിനിമകളെ വന്‍ ഹിറ്റാക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍താരമായി തെലുങ്കിലും ഹിന്ദിയിലുമെല്ലാം വിജയം നേടി കുതിക്കുകയാണ്. എന്നാല്‍ നയന്‍താര ഒരിക്കല്‍ തെലുങ്കിലെ സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ടിആറിനെ വിശേഷിപ്പിച്ചത് ‘കുസൃതിക്കാരനായ വട്ടന്‍’ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നയന്‍സിന്റെ രസകരമായ പ്രതികരണം. ജൂനിയര്‍ എന്‍ടിആറും നയന്‍താരയും Read More…
10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ
ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…
ഗോട്ടില്‍ വിജയ് യുടെ നായികയായി ആദ്യം സംവിധായകന്‍ ആലോചിച്ചത് സ്‌നേഹയെ ആയിരുന്നില്ല
ദളപതി വിജയും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് വെള്ളിത്തിരയില്‍ മാന്ത്രികത സൃഷ്ടിച്ചു മുന്നേറുകയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും ആഗോളതലത്തില്‍ 300 കോടി രൂപ നേടുകയും ചെയ്തു. സിനിമയില്‍ ഉപയോഗിച്ച എഐ ടെക്‌നോളജിയും ചിത്രത്തിന്റെ ഡീ-ഏജിംഗ് ഇഫക്റ്റുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ നായകന്‍ ദളപതി വിജയും താരതതിന്റെ ഭാര്യയായി എത്തിയ സ്‌നേഹയുടേയും വേഷങ്ങള്‍ ആരാധകര്‍ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ സ്‌നേഹയുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് Read More…
അജിത്തും മാധവനുമുള്‍പ്പെടെ 12 നായകന്മാര്‍ നിരസിച്ച ചിത്രം, ബോക്സ് ഓഫീസില്‍ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍
ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…