ഹൃദയ സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ അവശ്യം വേണ്ട ഒന്നാണ്. ശരിയായ രീതിയില്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാം. മഞ്ഞള്‍, കറുവപ്പട്ട, വെളുത്തുള്ളി, ഉലുവ, കുരുമുളക് തുടങ്ങിയ നമ്മുടെ അടുക്കളയിലെ മസാലകള്‍ ആന്റിഓക്സിഡന്റുകളാലും ഹൃദയസംരക്ഷണ സംയുക്തങ്ങളാലും സമ്പന്നമാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു…
Tag: natural remedies
തേനും പഞ്ചസാരയും മാത്രം മതി, വിണ്ടുകീറിയ ചുണ്ടുകൾ മാറ്റാൻ ഒരു ദിവസം !
കാലാവസ്ഥാ മാറ്റം നിങ്ങളുടെ ചര്‍മ്മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ ചുണ്ടുകളെയും ബാധിയ്ക്കാറുണ്ട്. എന്നാല്‍ ചുണ്ടുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ ആരും മിനക്കെടാറില്ല. മുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ കൊടുക്കുന്ന പരിഗണന പലരും തങ്ങളുടെ ചുണ്ടുകള്‍ക്ക് കൊടുക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ സംശയം തന്നെയാണ്. തണുപ്പ്, കാറ്റ് എന്നിവയൊക്കെ ചുണ്ടിന്റെ ഭംഗിയെ നശിപ്പിച്ചു കളയും. ചുണ്ടുകളുടെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ ചെറിയ ചില വിദ്യകള്‍ കൊണ്ട് വളരെയെളുപ്പം നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാക്കാം… പഞ്ചസാര – നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. Read More…
എക്കിള്‍ എക്കിള്‍ പോകുന്നില്ലേ…..? മാറ്റാം ഈ എളുപ്പ വഴികളിലൂടെ..
ഡയഫ്രത്തിന്റെ പെട്ടെന്നുള്ള സങ്കോചത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ് എക്കിള്‍. നമുക്കൊക്കെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ഒന്നു കൂടിയാണ് എക്കിള്‍. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളില്‍ അത് സംഭവിച്ചു കൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിള്‍ ശ്വാസ തടസത്തിന് കാരണമാകുകയും ചെയ്യും. സാധാരണ എക്കിള്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണ്….. നെയ്യും ഇന്തുപ്പും – നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് Read More…
അകാലനരയിൽ ആശങ്ക വേണ്ട; പരിഹാരം വീട്ടിലുണ്ട്: അറിയാം
തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാന പശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. അകാല നരയ്ക്കുള്ള വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ നോക്കാം. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ Read More…
ചർമം ചുളിഞ്ഞോ? ആശങ്ക വേണ്ട: പ്രായം കുറയ്ക്കാൻ ചില എളുപ്പ മാർഗങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരും. പ്രായം കൂടുന്നതിന് അനുസരിച്ച് മുഖസൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. വെയില്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതോടൊപ്പം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും നോക്കാം……. Read More…
ചൂടുകാലത്തെ ദഹനപ്രശ്നങ്ങള്‍; വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ പരിഹാരമുണ്ട്
ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. മിക്ക ആളുകളേയും കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ദഹനപ്രശ്നം. അനാരോഗ്യമായ ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള കാര്യമാണ്. ഇതിന് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. ഇതേക്കുറിച്ച് അറിയാം….. * ആപ്പിള്‍ സിഡര്‍ വിനഗര്‍ – അല്‍പം പുളിയുള്ള, ആരോഗ്യമേകുന്ന Read More…






