Movie News

ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിന്റെ മകനായി എത്തേണ്ടിയിരുന്നത് നസ്‌ളീന്‍

ബോക്‌സോഫീസില്‍ വന്‍ കോളിളക്കമുണ്ടാക്കി മുന്നേറുന്ന ഗുഡ് ബാഡ് അഗ്‌ളി സിനിമയുമായി ബന്ധപ്പെട്ട് യുവനടന്‍ നസ്‌ളീന് നഷ്ടമായത് വന്‍ അവസരം. അജിത്തിന്റെ കഥാപാത്രത്തിന്റെ മകനായി സിനിമയില്‍ പ്രത്യക്ഷപ്പെടാനുള്ള ഓഫര്‍ നിരസിക്കേണ്ടി വന്നതായി നടന്‍ വെളിപ്പെടുത്തി. ആലപ്പുഴ ജിംഖാന സിനിമയായിരുന്നു നസ്‌ളീന് അവസരം നഷ്ടമാക്കിയത്. ”അതെ, ഗുഡ് ബാഡ് അഗ്ലിയുടെ ഭാഗമാകാന്‍ എന്നെ സമീപിച്ചിരുന്നു, എന്നാല്‍ ആ സമയത്ത് ഞാന്‍ ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ആധിക് സംവിധാനം ചെയ്യുന്നത് വലിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി രണ്ട് ഷെഡ്യൂളുകളോളം നീണ്ടുനിന്ന ഒരു Read More…