ഓരോ ദിവസവും വ്യത്യസ്തതമായ ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. “ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഇടുങ്ങിയ പാതയുടെ ട്രാഫിക് സിഗ്നലുള്ള, പ്രവേശന കവാടത്തിൽ ഒരു പുരുഷനും എതിർവശത്ത് ഒരു സ്ത്രീയും നിൽക്കുന്നതാണ് കാണുന്നത്. അങ്ങേയറ്റം ഇടുങ്ങിയ പാതയായതിനാൽ, രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആളുകളുടെ Read More…